[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാത്തിരിപ്പ് തുടങ്ങുന്നു, ബറോസ് ഇനി പണിപ്പുരയിലേക്ക്: പാക്കപ്പ് ചിത്രവുമായി മോഹൻലാൽ

ഒരു മഹാനടന്റെ കണ്ണുകളിലൂടെ ഒരു സിനിമ പിറവി എടുക്കുന്നു. തിരശ്ശീലയ്ക്ക് മുന്നിൽ എണ്ണമറ്റ വേഷങ്ങളെടുത്തണിഞ്ഞ മോഹൻലാൽ, സംവിധായകന്റെ കുപ്പായമണിഞ്ഞ ആദ്യ ചിത്രം. കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച മോഹൻലാലിന്റെ ബറോസ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന സന്തോഷമാണ് സൂപ്പർതാരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ടീം ബറോസ് ലൊക്കേഷനിൽ നിന്നും സൈൻ ഓഫ് ചെയ്യുകയാണെന്നും, ഇനി കാത്തിരിപ്പ് തുടങ്ങുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഒപ്പം, പ്രണവ് മോഹൻലാലും, സ്പാനിഷ് താരം പാസ് വേഗയും, ക്യാമറാമാൻ സന്തോഷ് ശിവനും, നിർമാതാവ് ആന്റണി പെരുമ്പാവൂരും ഉൾപ്പെടെ താരങ്ങളും അണിയറപ്രവർത്തകരും അടങ്ങുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് പിന്നീട് ഷൂട്ടിങ് നിർത്തിവക്കേണ്ടി വന്നു. നിധി സൂക്ഷിപ്പുകാരനായ, 400 വർഷം പഴക്കമുള്ള ഒരു ഭൂതമാണ് ബറോസ്. ഇത് ഒരു ത്രീഡി ചിത്രമാണെന്നും, ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നതെന്നും സംവിധായകൻ മോഹൻലാൽ മുൻപ് വ്യക്തമാക്കിയിരുന്നു. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും മിന്നൽ മുരളിയിലൂടെ മലയാളിക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ശ്രദ്ധേയ വേഷം ചെയ്യുന്നു. ചിത്രത്തിൽ വാസ്‌കോഡഗാമയുടെ വേഷത്തിൽ റാഫേലും, ഭാര്യയായി പാസ് വേഗയുമെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയാണ് ബറോസിന്റെ കഥ ഒരുക്കുന്നത്. ലോക ശ്രദ്ധ നേടിയ പിയാനിസ്റ്റും സംഗീതജ്ഞനുമായ പതിനാറുകാരൻ ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധർ ഭാഗമാകുന്ന ചിത്രം, രാജ്യാന്തര സിനിമകളോട് കിടപിടിക്കുമെന്നാണ് സൂചന. സന്തോഷ് ശിവൻ ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

24 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.