[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബേസിൽ ജോസഫിന്റെ പാൽതു ജാൻവർ വിദേശത്ത് എത്തിക്കാൻ സ്റ്റാർസ് ഹോളിഡേ ഫിലിംസ്

മലയാളികളുടെ പ്രിയപ്പെട്ട നടനും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൽതു ജാൻവർ. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം വിദേശത്ത് വിതരണം ചെയ്യുന്നത് സ്റ്റാർസ് ഹോളിഡേ ഫിലിംസാണ്‌. പ്ലേ ഫിലിംസുമായി ചേർന്നാണ് സ്റ്റാർസ് ഹോളിഡേ ഫിലിംസ് ഈ ചിത്രം വിദേശത്തു റിലീസ് ചെയ്യുന്നത്. ഓണം റിലീസായാണ് പാൽതു ജാൻവർ എത്തുന്നത്.

ഒട്ടേറെ വമ്പൻ മലയാള ചിത്രങ്ങൾ ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്റ്റാർസ് ഹോളിഡേ ഫിലിംസ്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർസ് ഹോളിഡേ ഫിലിംസ് വഴി ഒരുപിടി മലയാള ചിത്രങ്ങൾ ഇപ്പോൾ തന്നെ ഗൾഫിൽ റിലീസ് ചെയ്തു കഴിഞ്ഞു. ജാക്ക് ആൻഡ് ജിൽ, ജോ ആൻഡ് ജോ, പത്താം വളവ്, ഉടൽ, പ്രിയൻ ഓട്ടത്തിലാണ്, പന്ത്രണ്ട്, പദ്മ, എന്നിവയൊക്കെ ഗൾഫിൽ റിലീസായത് സ്റ്റാർസ് ഹോളിഡേ ഫിലിംസ് വഴിയാണ്. ബേസിൽ ജോസഫിനൊപ്പം ജോണി ആന്റണിയും പ്രധാന വേഷം ചെയ്യുന്ന പാൽതു ജാൻവറിനു സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി കാമറ ചലിപ്പിച്ചത് റെനാടിവെ എന്നിവരാണ്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചു കഥ പറയുന്ന ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും പാൽതു ജാൻവർ എന്നാണ് സൂചന. മലയാളത്തിലെ നാൽപ്പതോളം പ്രമുഖ താരങ്ങൾ ചേർന്നാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ച് ചെയ്തത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.