മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഗംഭീര പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. വലിച്ചു കെട്ടിയ ഒരു ഞാണിന്റെ പുറത്തു കൂടാതെ വീഴാതെ ബാലൻസ് ചെയ്തു നടക്കുന്ന വീഡിയോയാണ് പ്രണവ് പുറത്തു വിട്ടിരിക്കുന്നത്. മലയാളി പ്രേക്ഷകർക്കും ആരാധകർക്കും പ്രണവ് എന്നാൽ സാഹസികതയുടെ പര്യായം കൂടിയാണ്. അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ സ്‌ക്രീനിൽ ചെയ്തു കയ്യടി നേടുന്ന അച്ഛന്റെ മകൻ തന്നെയാണ് താനെന്നു ആദി എന്ന തന്റെ ആദ്യ ചിത്രത്തിലെ അതിഗംഭീര സംഘട്ടന രംഗങ്ങളിലൂടെ തന്നെ പ്രണവ് കാണിച്ചു തന്നു. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുള്ള പ്രണവ് തന്റെ ലോക യാത്രകളുടെ പേരിലും ഏറെ പ്രശസ്തനാണ്.
ഏറെ അപകടം പിടിച്ച പാർക്കർ സംഘട്ടനം കൂടി തന്റെ ആദ്യ ചിത്രത്തിനായി പ്രണവ് പരിശീലിച്ചിരുന്നു. ലോകം മുഴുവൻ പല തവണ യാത്ര ചെയ്‌തിട്ടുള്ള പ്രണവ് തന്റെ യാത്രകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കു വെക്കാറുള്ളത്. പ്രണവിന്റെ തൊട്ടു മുൻപത്തെ റിലീസായ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം മെഗാ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. അമ്പതു കോടി ക്ലബ്ബിലിടം പിടിച്ച ഈ ചിത്രത്തിലെ അരുണെന്ന കഥാപാത്രമായി പ്രണവ് നടത്തിയ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്. ഇനി പ്രണവ് ചെയ്യാൻ പോകുന്ന ചിത്രമേതെന്നുള്ള പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും, അഞ്ജലി മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന, അൻവർ റഷീദ് നിർമിക്കുന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിക്കുന്നതിന് വാർത്തകൾ വന്നിരുന്നു. നസ്രിയ, കാളിദാസ് ജയറാമെന്നിവരും ഇതിലുണ്ടാകുമെന്നാണ് സൂചന.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.