തെലുങ്ക് സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ഹണ്ട്. സുധീർ ബാബു, ശ്രീകാന്ത്, ഭരത് എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പട്ടാക്ക സോങ് എന്ന പേരിൽ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് ഗ്ലാമർ നായികയായ അപ്സര റാണിയുടെ കിടിലൻ നൃത്തമാണ്. അതീവ ഗ്ലാമർ പ്രദർശനവുമായി അപ്സര റാണി ചുവട് വെക്കുമ്പോൾ സുധീർ ബാബു, ഭരത് എന്നിവരും നൃത്തം ചെയ്ത് കൊണ്ട് കൂടെയുണ്ട്. പാപ്പാ തോ പൈലാം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതമൊരുക്കിയത് ജിബ്രാൻ ആണ്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം മംഗ്ലി, നകാശ് അസീസ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഭവ്യ ക്രിയേഷൻസിന്റെ ബാനറിൽ ആനന്ദ് പ്രസാദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മഹേഷ് സുരപാനേനി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അരുൾ വിൻസെന്റ്, എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവിൻ പുടി എന്നിവരാണ്. തെലുങ്ക് യുവതാരമായ സുധീർ ബാബു നായകനായി എത്തുന്ന പതിനാറാമത് ചിത്രമാണ് ഹണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്. അർജുൻ എന്ന പോലീസ് ഓഫീസർ കഥാപാത്രമായാണ് സുധീർ ബാബു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗൺസ് ഡോണ്ട് ലൈ എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ഏതായാലും ആദ്യാവസാനം ത്രസിപ്പിക്കുന്ന ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായിരിക്കും ഹണ്ടെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.