യുവ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ബാനറാണ്. കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് എന്ന ഒരു പുതിയ സംരംഭം കൂടി വേഫെറർ ഫിലിംസിന്റെ കീഴിൽ ദുൽഖർ സൽമാൻ ഈ അടുത്തിടെ ആരംഭിച്ചിരുന്നു. ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് നൽകിയിരിക്കുന്ന പേര്. തങ്ങളുടെ കഴിവ് പുറത്തു കാണിക്കാനുള്ള ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക്, അത്തരമൊരു വേദിയൊരുക്കി നല്കുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്‌ഷ്യം. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് പഠിപ്പിക്കാൻ, കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകരെ, ഈ ഫിംഗർ ഡാൻസെന്ന കലാരൂപം പരിശീലിപ്പിക്കുന്ന പദ്ധതി കൂടി ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിറ്റി വഴി ആരംഭിച്ചിരുന്നു. ഇപ്പോഴിതാ കാമ്പസുകളിലെ പ്രതിഭാശാലികളെ വാർത്തെടുക്കാനും മികവുറ്റ പ്രതിഭകൾക്ക് കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ കമ്മ്യൂണിറ്റിയുടെ പ്രവർത്തനം കലാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ദുൽഖർ സൽമാൻ ഫാമിലി.
കാമ്പസുകളിൽ ആരംഭിച്ച DQF കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ ആണ് നിർവഹിച്ചത്. തൃശൂർ കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ കയ്പമംഗലം എം എൽ എ ഇ.ടി. ടൈസൺ മാസ്റ്റർ, തൃശൂർ എം.എൽ.എ പി ബാലചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. പതിനായിരം കലാകാരന്മാർക്ക് മാത്രം അംഗത്വം ലഭിക്കുന്ന ഈ കമ്മ്യൂണിറ്റിയിൽ അയ്യായിരം പേരെ കലാലയങ്ങളിൽ നിന്നാണ് ഉൾപ്പെടുത്തുക. ബിഗ് ബോസ് താരവും ഗായകനുമായ ബ്ലെസ്ലി, സിനിമാതാരവും ചിത്രകാരിയുമായ ശരണ്യ പ്രസാദ് എന്നിവർ ചേർന്നാണ് കലാലയങ്ങളിൽ നിന്നുള്ളവർക്കുള്ള മെമ്പർഷിപ്പ് വിതരണം നിർവഹിച്ചത്. അതോടൊപ്പം തന്നെ പ്രശസ്ത സംവിധായകനും നടനുമായ ടോം ഇമ്മട്ടി ആർട്സ് ക്ലബ് ഉദ്‌ഘാടനവും അവിടെ വെച്ച് തന്നെ നിർവഹിച്ചു. കാർഷിക സർവകലാശാല ആവാസ് കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ചിഞ്ചു ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ.പി.ഒ നമീർ, സർവകലാശാല രജിസ്ട്രാർ എ. സക്കീർ ഹുസൈൻ എന്നിവരും പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.