[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി അപ്സര റാണി; ഹണ്ടിലെ പട്ടാക്ക സോങ്‌ എത്തി; വീഡിയോ കാണാം

തെലുങ്ക് സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ഹണ്ട്. സുധീർ ബാബു, ശ്രീകാന്ത്, ഭരത് എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പട്ടാക്ക സോങ്‌ എന്ന പേരിൽ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് ഗ്ലാമർ നായികയായ അപ്സര റാണിയുടെ കിടിലൻ നൃത്തമാണ്. അതീവ ഗ്ലാമർ പ്രദർശനവുമായി അപ്സര റാണി ചുവട് വെക്കുമ്പോൾ സുധീർ ബാബു, ഭരത് എന്നിവരും നൃത്തം ചെയ്ത് കൊണ്ട് കൂടെയുണ്ട്. പാപ്പാ തോ പൈലാം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതമൊരുക്കിയത് ജിബ്രാൻ ആണ്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം മംഗ്ലി, നകാശ് അസീസ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഭവ്യ ക്രിയേഷൻസിന്റെ ബാനറിൽ ആനന്ദ് പ്രസാദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മഹേഷ് സുരപാനേനി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അരുൾ വിൻസെന്റ്, എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവിൻ പുടി എന്നിവരാണ്. തെലുങ്ക് യുവതാരമായ സുധീർ ബാബു നായകനായി എത്തുന്ന പതിനാറാമത് ചിത്രമാണ് ഹണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്. അർജുൻ എന്ന പോലീസ് ഓഫീസർ കഥാപാത്രമായാണ് സുധീർ ബാബു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗൺസ് ഡോണ്ട് ലൈ എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ഏതായാലും ആദ്യാവസാനം ത്രസിപ്പിക്കുന്ന ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായിരിക്കും ഹണ്ടെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

7 days ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 week ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

2 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.