[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഏഴു കടലും ഏഴു മലയും കടന്ന് നിവിൻ പോളി; റാം ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ കാണാം

മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായ എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ റാം ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ നിവിൻ പോളിയും സംവിധായകൻ റാമും തങ്ങളുടെ ജന്മദനം ആഘോഷിക്കുന്ന ഈ ദിവസം തന്നെ ഇതിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. യേഴു കടൽ യേഴു മലൈ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സൂരിയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും.

യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് എൻ കെ ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി എസ് എന്നിവരാണ്. സ്റ്റണ്ട് സിൽവയാണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവരും ഭാഗമായ ഈ ചിത്രത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് സാൻഡി ആണ്. സംവിധായകൻ റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം മമ്മൂട്ടി നായകനായി എത്തിയ പേരന്പ് ആയിരുന്നു. ലിജു കൃഷ്ണയുടെ പടവെട്ട്‌, റോഷൻ ആൻഡ്രൂസ് ഒരുക്കിയ സാറ്റർഡേ നൈറ്റ് എന്നിവയാണ് നിവിൻ പോളി നായകനായി ഇനി റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.