നവാഗതനായ കമൽ കെ എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തിരുവോണ ദിവസം റിലീസ് ചെയ്ത ഈ ടീസർ വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കണത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, കനി കുസൃതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു സോഷ്യൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത്. ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഷാൻ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നതു വിഷ്ണു വിജയനാണ്. സമീർ താഹിറാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു.
മേൽ പറഞ്ഞ താരങ്ങളെ കൂടാതെ അർജുൻ രാധാകൃഷ്ണൻ, സലിം കുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, സജിത മഠത്തിൽ, ബിറ്റോ ഡേവിസ് തുടങ്ങിയ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇത് കൂടാതെ ഭീമന്റെ വഴി, ഒറ്റു, എന്നാ താൻ കേസ് കൊട്, ആറാം പാതിരാ, നീല വെളിച്ചം, അറിയിപ്പ്, മറിയം ടൈലേഴ്സ്, ഗർർ എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പ്രധാന വേഷം ചെയ്യുന്ന ഇനി വരാനുള്ള ചിത്രങ്ങൾ. സംവിധായകൻ കമൽ കെ എം തന്നെയാണ് പട എന്ന ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.