[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മികച്ച പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിക്കാൻ സുരാജ് വെഞ്ഞാറമൂടിന്റെ ഫാമിലി ത്രില്ലർ എത്തുന്നു..

പ്രശസ്ത മലയാള താരം സുരാജ് വെഞ്ഞാറമ്മൂട് നായകനാവുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. സുരാജിന് പുറമെ  ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് റോയ് എന്നാണ്. ഇതിലെ ഒരു വീഡിയോ ഗാനം കുറച്ചു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. വിനായക് ശശികുമാർ രചിച്ചു, മുന്ന പി.എം. സംഗീതം പകർന്ന്, സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച ‘അരികിൽ അരികിൽ ആരോ അറിയാതെ… എന്ന ഗാനമാണ്  ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിർമ്മിച്ച ഈ ചിത്രം ഒരു ഫാമിലി ത്രില്ലർ ആണെന്ന സൂചനയാണ് ലഭിക്കുന്നത്.

ന്യൂ സൂര്യ ഫിലിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. സൂപ്പർ ഹിറ്റായ മലയാള ചിത്രം വിജയ് സൂപ്പറും പൗര്ണമിയും നിർമ്മിച്ചതും സൂര്യ ഫിലിംസ് ആണ്.  റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജൻ ആണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.