ഒട്ടേറെ വമ്പൻ സിനിമാ ഇന്ഡസ്ട്രികൾ ഉള്ള ഇന്ത്യൻ സിനിമയിൽ എല്ലാ ഇന്ഡസ്ട്രികളിലും ഞെട്ടിക്കുന്ന താരമൂല്യമുള്ള നടന്മാരും ഉണ്ട്. മലയാളത്തിൽ മോഹൻലാലും തമിഴിൽ ദളപതി വിജയ്‌യും മുന്നിട്ടു നിൽക്കുമ്പോൾ തെലുങ്കിൽ ഇപ്പോൾ പ്രഭാസും ഹിന്ദിയിൽ സൽമാൻ ഖാനുമാണ് താരമൂല്യത്തിൽ മുന്നിൽ. തമിഴിൽ സൂപ്പർ സ്റ്റാർ രജനികാന്തിനെ വരെ പിന്തള്ളി താരമൂല്യത്തിന്റെ പുതിയ ഉയരത്തിൽ എത്തിയ ദളപതി വിജയ്, ഇപ്പോൾ മറ്റൊരു സ്വപ്നസമാനമായ നേട്ടത്തിൽ കൂടി എത്തി നിൽക്കുകയാണ്. തന്റെ അടുത്ത ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്ന നടനായി മാറാൻ പോവുകയാണ് വിജയ്. 120 കോടി രൂപയാണ് തന്റെ അടുത്ത ചിത്രത്തിന് വേണ്ടി വിജയ് വാങ്ങാൻ പോകുന്ന പ്രതിഫലം എന്നാണ് തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പറയുന്നത്.
തമിഴിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹം നായകനായ ചിത്രങ്ങൾ മുന്നൂറു കോടിയോളമാണ് ബോക്സ് ഓഫീസ് കളക്ഷനായി നേടുന്നത്. ഇപ്പോൾ വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്ന, നെൽസൺ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിൽ, അദ്ദേഹം വാങ്ങിയിരിക്കുന്നത് എൺപതു കോടി രൂപ ആണ്. അതിനു മുൻപ് ചെയ്ത ബിഗിൽ എന്ന ചിത്രത്തിൽ 75 കോടിക്ക് മുകളിൽ ആണ് അദ്ദേഹം വാങ്ങിയ പ്രതിഫലം. നാൾക്കു നാൾ അദ്ദേഹത്തിന്റെ പ്രതിഫലം ഉയരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ബീസ്റ്റ് പൂർത്തിയാക്കിയ ശേഷം വിജയ് അഭിനയിക്കാൻ പോകുന്നത് തന്റെ അറുപത്തിയാറാമതു ചിത്രത്തിലാണ്. തമിഴ്- തെലുങ്കു ഭാഷകളിൽ ആയി ഒരുക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പ്രശസ്ത സംവിധായകൻ വംശി ആണ് സംവിധാനം ചെയ്യുക. വമ്പൻ തെലുങ്കു നിർമ്മാതാവായ ദിൽ രാജു ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. ദർബാർ എന്ന ചിത്രത്തിന് വേണ്ടി 107 കോടി രൂപ പ്രതിഫലം വാങ്ങിയ രജനികാന്ത് ആയിരുന്നു ഇതുവരെ ഈ ലിസ്റ്റിൽ മുന്നിൽ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.