മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പാപ്പൻ വരുന്ന ജൂലൈ 29 നു റിലീസ് ചെയ്യാൻ പോവുകയാണ്. അതിനെ ഭാഗമായി ഇന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചെയ്തു. കൊച്ചിയിലെ ലുലു മാളിൽ നടന്ന ചടങ്ങിലാണ് ട്രൈലെർ ലോഞ്ച് ചെയ്തത്. സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി, നൈല ഉഷ, നീത പിള്ള, തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്ത ചടങ്ങിന് വമ്പൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഗംഭീരമായ ട്രെയ്‌ലറാണ് ഇപ്പോൾ പാപ്പൻ ടീം പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ തന്നെ ചിത്രത്തിന്റെ ഹൈപ്പ് കൂടിയെന്ന് മാത്രമല്ല, ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ആകാശം മുട്ടിക്കഴിഞ്ഞു. സുരേഷ് ഗോപിയുടെ കിടിലൻ ഡയലോഗുകളും ആക്ഷനുമാണ് ഈ ട്രെയ്ലറിന്റെ ഹൈലൈറ്റ്. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് കഥാപാത്രമായി പ്രേക്ഷകരെ ത്രസിപ്പിക്കാൻ തന്നെയാണ് ആക്ഷൻ സൂപ്പർ സ്റ്റാർ എത്തുന്നത്.
മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആർ ജെ ഷാൻ രചിച്ച ഈ ചിത്രത്തിൽ നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്യാം ശശിധരനും ഇതിനു സംഗീതമൊരുക്കിയത് ജേക്സ് ബിജോയിയും ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഇതിന്റെ ക്യാമറാമാൻ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.