സിനിമ പ്രേമികൾ കാത്തിരുന്ന 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു. വിപുൽ ഷാ ചെയർമാനായ ജൂറിയാണ് ഫീച്ചർ ചിത്രങ്ങൾക്കുള്ള അവാർഡുകൾ നിശ്ചയിച്ചത്. ഒരുപിടി വമ്പൻ അവാർഡുകളുമായി മലയാള സിനിമ ഒരിക്കൽ കൂടി തിളങ്ങിയ കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. മികച്ച സംവിധായകനുള്ള അവാർഡ് തേടിയെത്തിയത് അന്തരിച്ചു പോയ സംവിധായകൻ സച്ചിയേ ആണ്. അയ്യപ്പനും കോശിയുമാണ് സച്ചിയേ അവാർഡിന് അർഹനാക്കിയത്. സന്തോഷങ്ങൾക്കിടയിലും സച്ചി കൂടെയില്ല എന്നത് ഒരു നൊമ്പരമായി മാറുന്നു. അയ്യപ്പനും കോശിയിലെ പ്രകടനത്തിന് ബിജു മേനോൻ മികച്ച സഹനടനുള്ള അവാർഡ് നേടിയപ്പോൾ, മികച്ച നടിക്കുള്ള അവാർഡ് നേടിയത് സൂററായ് പോട്രൂ എന്ന ചിത്രത്തിലൂടെ മലയാളി നായികയായ അപർണ്ണ ബാലമുരളിയാണ്. മികച്ച സംഘട്ടന സംവിധാനത്തിനുള്ള അവാർഡ് നേടിയതും അയ്യപ്പനും കോശിയുമെന്ന ചിത്രമാണ്. മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ എന്നിവരാണ് ഈ ചിത്രത്തിലൂടെ അവാർഡ് നേടിയത്.
മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് ലഭിച്ചത് അയ്യപ്പനും കോശിയുമിലെ ഗാനമാലപിച്ച നഞ്ചിയമ്മക്കാണ്. കപ്പേള എന്ന ചിത്രത്തിലൂടെ അനീഷ് നാടോടി മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള അവാർഡ് നേടിയപ്പോൾ, ജൂറിയുടെ പ്രത്യേക പരാമർശം നേടിയത് വാങ്ക് എന്ന മലയാള ചിത്രമാണ്. കാവ്യാ പ്രകാശാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മാലിക് എന്ന ചിത്രത്തിലെ ഓഡിയോഗ്രാഫിക് ശ്രീ ശങ്കർ, വിഷ്ണു ഗോവിന്ദ് എന്നിവർ പുരസ്‍കാരം നേടി. സെന്ന ഹെഗ്‌ഡെ ഒരുക്കിയ തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയത്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലും സിനിമാ പുസ്തക രചന വിഭാഗത്തിലും മലയാളത്തിന് പുരസ്‍കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.