യുവ താരം ദുൽകർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം വരുന്ന 25 നു റിലീസ് ചെയ്യാൻ പോവുകയാണ്. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. അതിന്റെ ഭാഗമായി ഇതിലെ ആദ്യ വീഡിയോ ഗാനവും റിലീസ് ചെയ്തു. മുറ്റത്തെ കൊമ്പിലെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമയും ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് നാദിർഷായും ആണ്. ജാസി ഗിഫ്റ്, ബെന്നി ദയാൽ, സിയാ ഉൽ ഹഖ്, സുരാജ് എന്നിവർ ചേർന്നാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്. കളർഫുൾ ദൃശ്യങ്ങളും അടിപൊളി നൃത്തവും എല്ലാമായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷത ദുൽകർ സൽമാന്റെ കിടിലൻ പ്രകടനം തന്നെയാണ്
സംയുക്ത മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സലിം കുമാർ എന്നിവരും ഈ ഗാനത്തിന്റെ ഭാഗമാണ്. സംയുകത മേനോൻ, നിഖില വിമൽ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ രചിച്ചു പ്രശസ്തരായ വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് എന്നിവർ ചേർന്നാണ്.ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു ദുൽകർ സൽമാൻ നായകനായ ഒരു മലയാള ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന് ട്രൈലെർ ഉണ്ടാവില്ല എന്നും അതിനു പകരം ആണ് ഈ ഗാനം പുറത്തു വിട്ടത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.