[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാൽ സംവിധായകനാകുന്നു; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം..

മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാൽ സംവിധായകൻ ആകുന്നു. മോഹൻലാൽ തന്നെയാണ് തന്റെ പുതിയ ബ്ലോഗിലൂടെ ഈ വാർത്ത പുറത്തു വിട്ടത്. ബറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു 3D ചിത്രമായാവും ഒരുക്കുക. മോഹൻലാൽ തന്നെ ടൈറ്റിൽ റോൾ ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു കുട്ടിയും പ്രധാന വേഷം ചെയ്യും. ഗോവ ഒരു പ്രധാന ലൊക്കേഷൻ ആയി വരുന്ന ഈ ചിത്രം പോർച്ചുഗീസ്  പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുക. മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനർ ആയിരുന്ന നവോദയ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന സൂചനയും മോഹൻലാൽ നൽകിയിട്ടുണ്ട്. 


ഇന്ത്യൻ സിനിമയിലെ ആദ്യ 3D ചിത്രവും ആദ്യ 70 MM ചിത്രവും നമ്മുക്ക് സമ്മാനിച്ച ജിജോ ഈ ചിത്രത്തിൽ സഹകരിക്കും എന്നും മോഹൻലാൽ ബ്ലോഗിൽ സൂചന നൽകി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിദേശ അഭിനേതാക്കൾ ആയിരിക്കും കൂടുതൽ ഉണ്ടാവുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുന്നതെ ഉള്ളു എന്നും മോഹൻലാൽ പറയുന്നു. ഒരു ഇന്റർനാഷണൽ ഫിലിം എന്ന രീതിയിൽ ബറോസ് ഒരുക്കുക എന്നതാണ് ലക്‌ഷ്യം എന്നും മോഹൻലാൽ പറഞ്ഞു. ലൂസിഫർ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്തു മുന്നേറുമ്പോൾ ആണ് സംവിധാന രംഗത്തേക്ക് ഉള്ള തന്റെ കടന്നു വരവ് അദ്ദേഹം പ്രഖ്യാപിച്ചത്. അടുത്തതായി അദ്ദേഹം അഭിനയിക്കാൻ പോകുന്നത് ഇട്ടിമാണി എന്ന ചിത്രത്തിൽ ആണ്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

3 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

3 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

4 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

5 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

6 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

6 days ago

This website uses cookies.