[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മെഗാസ്റ്റാറിന്റെ മരയ്ക്കാർ നിർമ്മിക്കാൻ ഗുഡ് വിൽ; ചിത്രം ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ന് ഈസ്റ്റർ സ്പെഷ്യൽ ആയി പ്രശസ്ത നിർമ്മാതാവ് ജോബി ജോർജ് തന്റെ വരാനിരിക്കുന്ന മൂന്നു ചിത്രങ്ങൾ ആണ് പ്രഖ്യാപിച്ചത്. അതിൽ ആദ്യത്തേത് രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഒരു മാസ്സ് ഫാമിലി ചിത്രം ആയിരിക്കും. മമ്മൂട്ടി തന്നെ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഓഗസ്റ്റ് മാസത്തിൽ ആയിരിക്കും തുടങ്ങുക എന്നും ജോബി ജോർജ് പറഞ്ഞു. അതിനു ശേഷം അദ്ദേഹം നിർമ്മിക്കുന്നത് ഒരിടവേളക്ക് ശേഷം പ്രശസ്ത രചയിതാവ് ഡെന്നിസ് ജോസെഫ് തിരക്കഥ രചിക്കുന്ന ഒരു ചിത്രമായിരിക്കും. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന പ്രമോദ്- പപ്പൻ ടീം ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ നായകൻ ആരാണെന്നു പറഞ്ഞിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെയാവും ഇതിലും നായകൻ എന്നാണ് സൂചന.

എന്നാൽ ആരാധകരെ ഏറ്റവും ആവേശം കൊള്ളിച്ചത് ജോബി ജോർജ് പ്രഖ്യാപിച്ച മൂന്നാമത്തെ ചിത്രമാണ്. മരക്കാർ എന്ന ചിത്രമാണ് അത്. മമ്മൂട്ടിയെ നായകനാക്കി ആ ചിത്രം താൻ നിർമ്മിക്കും എന്നാണ് ജോബി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പൂർണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ് ആര്ടിസ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങൾ നടക്കുന്നു ദയവായി കാത്തിരിക്കുക. എന്ന് ജോബി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്

ഓഗസ്റ്റ് സിനിമാസും ഇതിന്റെ നിർമ്മാണ പങ്കാളി ആയി എത്തും എന്നും സൂചനകൾ ഉണ്ട്. ഈ ചിത്രം ആര് സംവിധാനം ചെയ്യും എന്ന് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഈ ചിത്രം ഒരുക്കാൻ ഇരുന്നത് സന്തോഷ് ശിവൻ ആയിരുന്നു എങ്കിലും അദ്ദേഹം ഇതിൽ നിന്ന് പിന്മാറി എന്ന വാർത്തകളും വന്നിരുന്നു. അതേ സമയം, മോഹൻലാൽ- പ്രിയദർശൻ  ടീം ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന നൂറു കോടി ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഈ സിനിമ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. 

webdesk

Recent Posts

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 days ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 days ago

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

5 days ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

1 week ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 week ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

This website uses cookies.