[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പാലയെ ഇളക്കി മറിച്ചു മെഗാ സ്റ്റാറിന്റെ രാജകീയ എൻട്രി..!

മധുര രാജ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ ആയി മെഗാ സ്റ്റാർ മമ്മൂട്ടി പാലായിൽ എത്തി. പാലാ മഹാറാണി തീയേറ്ററിൽ ആണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ ആയ വൈശാഖും ചിത്രം രചിച്ച ഉദയ കൃഷ്ണയും ഉണ്ടായിരുന്നു. ചിത്രത്തിൽ അഭിനയിച്ച പ്രശാന്ത് അലക്സാണ്ടർ, ജോണ് എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പാലായിൽ എത്തിയ മെഗാ സ്റ്റാറിന് ആവേശോജ്വലമായ സ്വീകരണം ആണ് ജനങ്ങൾ നൽകിയത്. മമ്മൂട്ടിയെ കാണാൻ വലിയ ജനക്കൂട്ടം തീയേറ്റർ പരിസരത്ത് തടിച്ചു കൂടിയത്. ഏപ്രിൽ 12 ന് റീലീസ് ചെയ്ത മധുര രാജ മികച്ച വിജയം ആണ് നേടുന്നത്.

ഉദയ കൃഷ്ണ തിരക്കഥ രചിച്ചു, വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്. തെലുങ്കു താരം ജഗപതി ബാബു വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവർ ആണ് നായികമാർ ആയി വന്നിരിക്കുന്നു. അതോടൊപ്പം തമിഴ് നടൻ ജയ്, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, നോബി, വിജയ രാഘവൻ, ആർ കെ സുരേഷ്, അന്ന രാജൻ, സന്തോഷ് കീഴാറ്റൂർ, നരേൻ, ഷംന കാസിം, വിനയ പ്രസാദ്, എം ആർ ഗോപ കുമാർ, അജു വർഗീസ്, ബിജു കുട്ടൻ, ജയൻ ചേർത്തല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഗോപി സുന്ദർ ഈണം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ഷാജി കുമാർ ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.