ബിബിൻ മത്തായി, ദീപുൽ എന്നിവരെ നായകന്മാരാക്കി ആർ. കെ ഡ്രീം വെസ്റ്റ് സംവിധാനം ചെയ്ത ചിത്രമാണ് ഓറഞ്ച് വാലി. മൂന്നാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഒരു നക്സൽ കഥ പറയുന്നു. അത്യന്തം ആവേശം ഉണർത്തുന്ന വിപ്ലവ വീര്യം നിറയ്ക്കുന്ന ട്രൈലെർ തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചലച്ചിത്ര താരം അനുശ്രീയാണ് ട്രൈലെർ പുറത്ത് വിട്ടത്. ട്രൈലെർ എന്തായാലും പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കും എന്ന് തന്നെ പറയാം. ചിത്രത്തിന്റേതായി മുൻപ് വന്ന പോസ്റ്ററുകളെല്ലാം മികച്ച നിലവാരം പുലർത്തിയിരുന്നു. ചിത്രത്തിന്റെ ത്രില്ലിങ്ങായ കഥയോട് ചേർന്ന് നിൽക്കുന്നവ തന്നെയായിരുന്നു പോസ്റ്ററുകൾ.
കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയവയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഹ്രസ്വ ചിത്രമായിരുന്നു എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്. ചിത്രത്തിലെ നായക കഥാപാത്രമവതരിപ്പിച്ച ബിബിനും അന്ന് വളരെയേറെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിബിൻ നായകനായി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വളരെ വലതുതാൻ എന്ന് തന്നെ പറയാം. ബൈബിനെ കൂടാതെ ചിത്രത്തിൽ വന്ദിത മനോഹരൻ, ബൈജു ബാല, മോഹൻ ഒല്ലൂർ എന്നിവരും വേഷമിട്ടിരിക്കുന്നു.സംവിധായകനായ ആർ. കെ ഡ്രീം വെസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. നിതിൻ രാജൻ ഓറഞ്ച് വാലിക്കായി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജോൺസൺ തങ്കച്ചൻ, ജോർജ് വർക്കി, ആർ. കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം മെയ് 18 നു റിലീസിന് എത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.