മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ പുതിയ ചിത്രമായ ആറാട്ട് ഈ വരുന്ന ഫെബ്രുവരി പതിനെട്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രം ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആണെന്നും, തീയേറ്ററുകളിലേക്കു പ്രേക്ഷകർ കൂട്ടമായി വന്നു ആഘോഷത്തോടെ കാണേണ്ട തരത്തിലുള്ള ഒരു ചിത്രമാണ് ഇതെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഏതായാലും ആരാധകരേയും സിനിമാ പ്രേമികളേയും ഒരുപോലെ ആവേശം കൊള്ളിച്ചു കൊണ്ടാണ് ഇതിന്റെ ടീസറും ട്രെയ്ലറും അതുപോലെ പോസ്റ്ററുകളും പുറത്തു വന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസറും റിലീസ് ചെയ്തിരിക്കുകയാണ്. രാഹുൽ രാജ് സംഗീതം പകർന്ന ഈ ഗാനം ശ്വേതാ അശോക്, നാരായണി ഗോപൻ, യാസീൻ നിസാർ, മിഥുൻ ജയരാജ്, അശ്വിൻ വിജയൻ, രാജ്‌കുമാർ രാധാകൃഷ്ണൻ എന്നവരാണ് ആലപിച്ചിരിക്കുന്നത്. കിടിലൻ ലുക്കിലാണ് മോഹൻലാൽ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്നാം കണ്ടം എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് രാജീവ് ഗോവിന്ദൻ ആണ്.
ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് നാല് സംഘട്ടന സംവിധായകർ ചേർന്നാണ് സംഘട്ടനം ഒരുക്കിയത്. ഇപ്പോൾ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.