[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലർ മിസ് ആവാൻ ഇപ്പോഴും റെഡി; പ്രേമം രണ്ടാം ഭാഗത്തെ കുറിച്ചു മനസ്സ് തുറന്നു സായി പല്ലവി..!

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത, പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി. തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ഈ ചിത്രത്തിലെ, മലർ എന്ന കോളേജ് ടീച്ചറുടെ വേഷം ചെയ്ത സായി പല്ലവി വളരെ പെട്ടെന്നാണ് സൂപ്പർ നായികയായി മാറിയത്. മലയാളത്തിൽ പിന്നീട് കലി, അതിരൻ എന്നീ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ സായി പല്ലവി വളരെ പെട്ടന്ന് ആണ് വിലപിടിപ്പുള്ള നായികാ താരമായത്. തമിഴിൽ സൂര്യ, ധനുഷ് എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ച സായി പല്ലവി, തെലുങ്കിലും ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചു. ഈ അടുത്തിടെ റിലീസ് ചെയ്ത ശ്യാം സിംഗ റോയ് എന്ന നാനി ചിത്രത്തിലും അതിഗംഭീര പ്രകടനമാണ് സായി പല്ലവി കാഴ്ച വെച്ചത്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

പ്രേമത്തിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ ആ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് സായി പല്ലവി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. പ്രേമത്തിന് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ തീര്‍ച്ചയായും മലര്‍ ടീച്ചറായി താന്‍ ഉണ്ടാകുമെന്നും അങ്ങനെ ഒരു കഥാപാത്രത്തിനായി തന്നെ വിളിച്ചാല്‍ അഭിനയിക്കാനായി എത്തുമെന്നുമാണ് സായി പല്ലവി പറയുന്നത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിംഗ് തനിക്കു ഉണ്ടായിട്ടില്ല എങ്കിലും പ്രണയം തോന്നാത്തവർ ഇല്ലല്ലോ എന്നും സായി പല്ലവി ചോദിക്കുന്നുണ്ട്. ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ 50 ഷെയ്ഡ്‌സ് ഓഫ് പല്ലവി എന്നായിരിക്കും അതിനു പേര് നൽകുക എന്നും അവർ പറയുന്നു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

33 mins ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.