മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രം മെയ് പതിമൂന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന ഈ ചിത്രം സോണി ലൈവിലാണ് സ്ട്രീം ചെയ്യുക. അതിനു മുൻപേയെത്തിയ ഇതിന്റെ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ഇരുപതു സെക്കന്റ് ദൈർഘ്യമുള്ള മൂന്നു പ്രോമോ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ് സോണി ലൈവ് ടീം. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഈ പ്രോമോ വീഡിയോകൾ ഒരുക്കിയിരിക്കുന്നത്. ഇതൊരു ഫാമിലി ത്രില്ലറാണോ സൈക്കോ ത്രില്ലറാണോയെന്ന ആശയകുഴപ്പം പ്രേക്ഷകരിലുണ്ടാക്കുന്ന രീതിയിലാണ് ഈ വീഡിയോകൾ ഒരുക്കിയിരിക്കുന്നത്. ടീസറും ട്രെയ്‌ലറും പല വിധ സൂചനകള്‍ തരുമെന്നും, എന്നാല്‍ പ്രേക്ഷകരെന്തു വിളിക്കുന്നോ അതാണ് പുഴുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.
പുഴുവിനെ ഒരു ക്രൈം ത്രില്ലറായോ, ഫാമിലി ത്രില്ലറായോ, സൈക്കോ ത്രില്ലറായോ പരിഗണിക്കാമെന്നും മമ്മൂട്ടി പറയുന്നുണ്ട്. ടീസറും ട്രെയ്‌ലറും ക്രൈം ത്രില്ലറെന്ന സൂചനയായിരിക്കും നല്‍കുന്നതെന്നും, എന്നാൽ ഇതൊരു ക്രൈം ത്രില്ലറാണെന്ന് താൻ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. നവാഗതയായ റത്തീന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, ഉണ്ട എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ശേഷം ഹര്‍ഷാദ്, വൈറസ് എന്ന ആഷിക് അബു ചിത്രത്തിന് ശേഷം ഷറഫു-സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ് രചിച്ചത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങളഭിനയിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.