[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

റോക്കിയുടെ പ്രണയം റീന തിരിച്ചു നൽകിയ നിമിഷം; കാത്തിരുന്ന മെഹ്ബൂബ; വീഡിയോ കാണാം..!

ഇപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി കുതിക്കുകയാണ് പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത കന്നഡ ചിത്രമായ കെ ജി എഫ് ചാപ്റ്റർ 2. ആയിരം കോടിയിലധികം ആഗോള ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഓരോ ഭാഷാ വേർഷനും സൂപ്പർ വിജയമാണ് നേടിയത്. നാനൂറ് കോടിയിലധികമാണ് ഇതിന്റെ ഹിന്ദി വേർഷൻ മാത്രം നേടിയത്. തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ നാലു വേർഷനുകളും നൂറു കോടി ഗ്രോസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും കെ ജി എഫ് 2 നേടിയെടുത്തിരുന്നു. റോക്കിങ് സ്റ്റാർ യാഷ്, ശ്രീനിഥി ഷെട്ടി എന്നിവർ നായകനും നായികയുമായെത്തിയ ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിനോടകം ഇതിലെ മോൺസ്റ്റർ, ഗഗനം നീ എന്നീ ഗാനങ്ങൾ പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ഇതിലെ ഒരേയൊരു പ്രണയ ഗാനമായ മെഹ്ബൂബയുടെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.

പ്രേക്ഷകർ ഏറെ ആഘോഷിച്ച റോക്കി- റീന പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ടി സീരിസ് മലയാളം ചാനലിലൂടെയാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ റിലീസ് ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളിലും അനന്യ ഭട്ട് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രവി ബസ്‌റൂരാണ്. നൂറു കോടി മുതൽ മുടക്കിലാണ് ഹോംബാലെ ഫിലിംസ് ഈ ചിത്രം നിർമ്മിച്ചത്. ഇതിന്റെ ആദ്യ ഭാഗം ഇരുനൂറു കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയതെങ്കിൽ, രണ്ടാം ഭാഗം അതിന്റെ അഞ്ചിരട്ടി നേടിയാണ് ചരിത്രം കുറിച്ചത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്, രവീണ ടണ്ഠൻ എന്നിവരും തെന്നിന്ത്യൻ താരമായ പ്രകാശ് രാജ്, മാളവിക എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

22 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.