തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ സർക്കാരു വാരി പാട്ട കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. മെയ് പന്ത്രണ്ടിന് റിലീസ് ചെയ്ത ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെങ്കിലും മികച്ച ബോക്സ് ഓഫിസ് പ്രകടനം നടത്താൻ ചിത്രത്തിന് സാധിച്ചെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. പ്രശസ്ത സംവിധായകൻ പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ നായിക കീർത്തി സുരേഷാണ് ഇതിൽ മഹേഷ് ബാബുവിന്റെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനരംഗങ്ങളിൽ അതീവ ഗ്ലാമറസ് ആയാണ് കീർത്തി സുരേഷ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
മുരാരി വാ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് അനന്ത് ശ്രീറാം, ഈ ഗാനമാലപിച്ചതു ശ്രുതി രഞ്ജനി, എം എൽ ഗായത്രി, ശ്രീ കൃഷ്ണ എന്നിവർ ചേർന്നാണ്. സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരനായ തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കീർത്തി സുരേഷിന്റെ ഗ്ലാമറസ് നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഒപ്പം മികച്ച ചുവടുകളുമായി മഹേഷ് ബാബുവുമുണ്ട്. ഇതിലെ മറ്റു മൂന്നു ഗാനങ്ങൾ നേരത്തെ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. കലാവതി എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയപ്പോൾ, മ മ മഹേശാ എന്ന അടിപൊളി ഗാനം യുവാക്കൾക്കിടയിൽ ട്രെൻഡായി മാറി. ഈ ചിത്രത്തിലെ ഒരു റാപ് സോങ്ങും ശ്രദ്ധ നേടിയിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.