[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മുപ്പത് വര്‍ഷമായി ബാക്ക് ഗ്രൗണ്ട് ഡാന്‍സര്‍;വിക്രത്തിലെ ലേഡി ഏജന്റിന്റെ കഥയറിയാം

ഉലക നായകൻ കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ഗംഭീര വിജയം നേടി മുന്നേറുമ്പോൾ അതിലഭിനയിച്ച ഓരോ നടീനടന്മാരും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുകയാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, അതിഥി വേഷത്തിലെത്തിയ സൂര്യ തുടങ്ങി ഒട്ടേറെ പേർ ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്. അവർക്കൊപ്പം തന്നെ വമ്പൻ കയ്യടി നേടിയ ഒരു കഥാപാത്രത്തെയാണ് വാസന്തി എന്ന നടിയും അവതരിപ്പിച്ചത്. സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് വാസന്തി അവതരിപ്പിച്ചത്. വാസന്തിയുടെ ആക്ഷൻ രംഗങ്ങളും വൻ കരഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വാസന്തിയുടെ കഥാപാത്രത്തിന്റെ ഒരു ട്രാൻസ്ഫോർമേഷൻ സീനാണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ച രംഗമെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. അത്ര ഗംഭീരമായാണ്, പത്തു മിനിറ്റോളം നീണ്ടു നിൽക്കുന്ന ആ സംഘട്ടന രംഗം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയതും വാസന്തി അതിലഭിനയിച്ചതും.

എന്നാൽ ജീവിതത്തിൽ ആദ്യമായാണ് വാസന്തി ഒരു കഥാപാത്രമായി ക്യാമറക്കു മുന്നിലെത്തുന്നത് എന്നതാണ് സത്യം. മുപ്പത് വര്‍ഷമായി സിനിമയില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന ആളാണ് വാസന്തി. തമിഴിലെ പല സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ വീഡിയോകളിലും ബാക്ക് ഗ്രൗണ്ട് ഡാന്‍സറുമാരുടെ ഇടയില്‍ നമ്മുക്ക് വാസന്തിയെ കാണാൻ സാധിക്കും. പ്രശസ്ത കോറിയോഗ്രാഫര്‍ ദിനേശ് മാസ്റ്ററുടെ അസിസ്റ്റന്റ് ആയിരുന്നു വാസന്തി. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിൽ ദിനേശ് മാസ്റ്ററുടെ സഹായിയായി വാസന്തി ജോലി ചെയ്യുമ്പോഴാണ് ലോകേഷ് ഈ കലാകാരിയെ ശ്രദ്ധിക്കുന്നത്. അങ്ങനെ വിക്രത്തിലെ ടീന എന്ന ലേഡി ഏജന്റായി വാസന്തിയെ ക്ഷണിക്കുകയും അതിപ്പോൾ അവരുടെ കരിയറിലെ തന്നെ വഴിത്തിരിവാകുകയും ചെയ്തു. നയന്‍താര, കീര്‍ത്തി സുരേഷ്, അനുഷ്‌ക, തൃഷ, എമി ജാക്‌സണ്‍, സാമന്ത എന്നിവരുടേയും നൃത്ത സഹായിയായി ജോലി ചെയ്തിട്ടുള്ള വാസന്തി കമൽ ഹാസന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ചാച്ചി 420 ലും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.