[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സംവിധായകന് ആഡംബര കാര്‍, സംവിധാന സഹായികള്‍ക്ക് ബൈക്ക്; ഇത് കമൽ ഹാസൻ സ്റ്റൈൽ

വിക്രം എന്ന തന്റെ പുതിയ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ ആയതിന്റെ സന്തോഷത്തിലാണ് ഉലക നായകൻ കമൽ ഹാസൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രവചിക്കുന്നത്. അഞ്ചു ദിവസം കൊണ്ട് ഈ ചിത്രം 200 കോടിക്ക് മുകളിൽ നേടിയെന്ന റിപ്പോർട്ടുകളും വരുമ്പോൾ, നായകനെന്ന നിലയിൽ മാത്രമല്ല, രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ച നിർമ്മാതാവെന്ന നിലയിലും കമൽ ഹാസൻ സന്തുഷ്ടനാണ്. ഒരു താരമെന്ന നിലയിൽ വമ്പൻ തിരിച്ചു വരവാണ് ഈ ചിത്രം ഉലക നായകന് സമ്മാനിച്ചത്. ഇപ്പോഴിതാ, ആ സന്തോഷവും നന്ദിയും അദ്ദേഹം തന്റെ ചിത്രത്തിൽ ജോലി ചെയ്തവരോട് കാണിച്ച സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ചിത്രം സംവിധാനം ചെയ്ത ലോകേഷിന് രണ്ടര കോടിയുടെ ആഡംബര കാറും, അതുപോലെ ഈ ചിത്രത്തിൽ സംവിധാന സഹായികളായി ജോലി ചെയ്ത പതിമൂന്നു പേർക്ക് ബൈക്കുമാണ് കമൽ ഹാസൻ സമ്മാനമായി നൽകിയത്.

ഇതിന് പുറമെ വിക്രം ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാ ഭാഷയിലെയും പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുള്ള വീഡിയോയും കമൽ ഹാസൻ പുറത്തു വിട്ടിരുന്നു. ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഈ നന്ദി പ്രകടനത്തേയും അതിനു കമൽ ഹാസൻ കാണിച്ച മനസ്സിനേയും അഭിനന്ദിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. ചിത്രം വലിയ വിജയം നേടിയപ്പോൾ, അതിന്റെ നന്ദി പോസ്റ്ററില്‍ മാത്രമൊതുക്കാതെ, ചിത്രത്തിന്റെ വിജയത്തിന് വേണ്ടി അശ്രാന്തമായി പ്രവർത്തിച്ച, ഓരോ ആളുകളോടും നന്ദിയും സ്‌നേഹവും അറിയിക്കുന്ന കമൽ ഹാസൻ മാതൃക, ഒരു വലിയ തുടക്കമാണെന്നു കൂടി സോഷ്യൽ മീഡിയ പറയുന്നുണ്ട്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.