[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിന്താമണി കൊലക്കേസിന് ശേഷം മറ്റൊരു ത്രില്ലർ ചെയ്യാൻ ഷാജി കൈലാസ്

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി 2006 ഇൽ ഷാജി കൈലാസ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് ചിന്താമണി കൊലക്കേസ്. സുരേഷ് ഗോപിക്കൊപ്പം തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം നല്കിയൊരുക്കിയ ആ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. അതിന് ശേഷം ഇപ്പോഴിതാ വീണ്ടുമൊരു ത്രില്ലർ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജി കൈലാസ്. പൃഥ്വിരാജ് ചിത്രം കടുവ, മോഹൻലാൽ ചിത്രം എലോൺ എന്നിവ പൂർത്തിയാക്കിയ ഷാജി കൈലാസ് ഇനി പൃഥ്വിരാജ്- ആസിഫ് അലി ടീമിന്റെ കാപ്പ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കാപ്പക്ക് ശേഷം ഷാജി കൈലാസ് ഒരുക്കാൻ പോകുന്ന ചിത്രമാകും ത്രില്ലർ വിഭാഗത്തിലുള്ള പിങ്ക് പോലീസ് എന്നാണ് സൂചന. സ്ത്രീ കഥാപാത്രങ്ങൾ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ പരിഗണിക്കുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യൻ സൂപ്പർ ഹീറോയിൻ സാമന്ത, ബോളിവുഡ് താരവും മലയാളിയുമായ വിദ്യ ബാലൻ എന്നിവരെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ, സംഭാഷണങ്ങൾ എന്നിവയൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ്. ഈ ടീം തന്നെ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ആ ചിത്രം രചിച്ചിരിക്കുന്നതും ഇന്ദുഗോപൻ തന്നെയാണ്. പിങ്ക് പോലീസെന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ശരവണൻ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ഇത് കൂടാതെ ടോവിനോ തോമസ് നായകനാവുന്ന അന്വേഷിപ്പിൻ കണ്ടെത്തും, ഡിനോ ഡെന്നിസ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമെന്നിവയും തിയേറ്റര്‍ ഓഫ് ഡ്രീംസ് നിർമ്മിക്കും.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.