മറ്റൊരു ഫുട്ബാൾ ലോക കപ്പ് കൂടി ആരംഭിക്കാൻ പോവുകയാണ്. ലോകം കാൽപ്പന്ത് കളിയുടെ ലഹരിയിൽ ആറാടാൻ ഒരുങ്ങുമ്പോൾ ഇത്തവണത്തെ ലോകകപ്പിന് കേരളത്തിൽ നിന്നൊരു ട്രിബ്യൂട്ട് ഗാനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഖത്തറിലാണ് ഇത്തവണത്തെ ഫുട്ബോൾ ലോക കപ്പ് നടക്കുന്നത്. ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന ഈ ഗാനം കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ ഫുട്ബോൾ പ്രേമത്തെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ആലപിച്ചിരിക്കുന്ന ഈ ഗാനം ഇന്നലെ രാത്രിയാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ വമ്പൻ കയ്യടി നേടുന്ന ഈ ഗാനം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മേക്കിങ് നിലവാരം കൊണ്ട് കൂടിയാണ് ഈ ഗാനം ശ്രദ്ധ നേടുന്നത്. ഗംഭീര ദൃശ്യങ്ങളും സംഗീതവും മോഹൻലാലിന്റെ എനർജെറ്റിക്ക് ആയുള്ള പ്രകടനവും കൂടി ചേർന്നപ്പോൾ ഈ ഗാനം സൂപ്പർ ഹിറ്റായി മാറി.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. ഹൃദയം എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബ് സംഗീതമൊരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് കൃഷ്ണദാസ് പങ്കിയാണ്. സുദീപ് ഇളമണ്‍ ക്യാമറ ചലിപ്പിച്ച ഈ ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് ഡോൺ മാക്സ് ആണ്. ഡോൺ മാഗസിന്റെ എഡിറ്റിംഗിനും സുദീപ് ഒരുക്കിയ ദൃശ്യങ്ങൾക്കും വലിയ അഭിനന്ദനമാണ് സോഷ്യൽ മീഡിയ നൽകുന്നത്. സന്തോഷ് രാമനാണ് ഈ ഗാനത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ഇന്നലെ ഖത്തറിൽ വെച്ച് നടന്ന ചടങ്ങിലാണ് ഈ ഗാനം സമർപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.