[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സദാചാര പോലീസിനി വേണ്ട ഇവിടെ, ഇത് പുതിയ ലോകം പുതിയ നിയമം; വൈറലാവാൻ അടുത്ത ഒമർ ലുലു ഗാനം

സൂപ്പർ ഹിറ്റ് മലയാള സംവിധായകൻ ഒമർ ലുലു ഒറ്റിറ്റിക്ക് വേണ്ടി ഒരുക്കിയ ചിത്രമാണ് നല്ല സമയം. ഫണ്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നത് പ്രശസ്ത നടൻ ഇര്‍ഷാദ് അലി ആണ്. നാല് പുതുമുഖ നായികമാരെയാണ് ഈ ചിത്രത്തിലൂടെ ഒമർ ലുലു അവതരിപ്പിക്കുന്നത്. ഇവരെ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫ്രീക്ക് ലുക്കില്‍ ഫ്രണ്ട്‍സുമായി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാജീവ് ആലുങ്കല്‍, പാടിയിരിക്കുന്നത് ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എസ് എന്നിവരാണ്. ചിത്ര എസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പുതുമുഖ നായികമാരായ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വളരെ സ്റ്റൈലിഷ് ആയാണ് അവരെ ഈ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദുലേഖ വാര്യരാണ് ഈ ഗാനത്തിന് വേണ്ടി റാപ് വരികൾ എഴുതി ആലപിച്ചത്.

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം ഒമർ ലുലു സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്ര എസ്, ഒമർ ലുലു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്. ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായി തിരിച്ചു വരുന്ന പവർ സ്റ്റാർ എന്ന മാസ്സ് ചിത്രമാണ് ഒമർ ലുലുവിന്റെ അടുത്ത തീയേറ്റർ റിലീസ്. പവർ സ്റ്റാർ ക്രിസ്മസ് റിലീസായാണ് എത്തുകയെന്നാണ് സൂചന.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.