[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്റ്റൈലിഷായി അനു ഇമ്മാനുവൽ; ചിരിപ്പിച്ച് അല്ലു സിരിഷ്; ഉർവശിവോ രാക്ഷസിവോ ട്രെയ്‌ലർ കാണാം

പ്രശസ്ത മലയാളി നടി അനു ഇമ്മാനുവൽ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ഉർവശിവോ രാക്ഷസിവോയുടെ ടീസർ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാറായ അല്ലു അർജുന്റെ അനുജനും പ്രശസ്ത നായക താരവുമായ അല്ലു സിരിഷ് നായകനായി എത്തുന്ന ഈ ചിത്രം, ഒരു റൊമാന്റിക് കോമഡിയായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ ട്രെയ്‌ലർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. വളരെ രസകരമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. വളരെ സ്റ്റൈലിഷായി ആണ്‌ ഈ ചിത്രത്തിൽ അനു അഭിനയിച്ചിരിക്കുന്നത്. ആദ്യം വന്ന ഇതിന്റെ ടീസറിലെ അനു ഇമ്മാനുവലിന്റെ ചുംബന രംഗം വൈറലായി മാറിയിരുന്നു. അതുപോലെ അനു ഇമ്മാനുവലും നായകൻ അല്ലു സിരീഷും ഇഴുകിച്ചേർന്നഭനയിച്ച ഒരു ഗാനവും സൂപ്പർ ഹിറ്റായിട്ടുണ്ട്. അനു ഇമ്മാനുവൽ ഏറെ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട കാലിസുന്റെ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അച്ചു രാജാമണി, അനുപ് റൂബെൻസ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ, ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് തൻവീർ മിർ എന്നിവരാണ്. രാകേഷ് സഷി സംവിധാനം ചെയ്തിരിക്കുന്ന ഉർവശിവോ രാക്ഷസിവോ നിർമ്മിച്ചിരിക്കുന്നത് ധീരജ് മോഗിളിനേനി, വിജയ് എം എന്നിവർ ചേർന്നാണ്. പ്രശസ്ത തെലുങ്ക് നടന്മാരായ സുനിൽ, വെണ്ണല കിഷോർ, അമാനി, കേദാർ ശങ്കർ എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചതും സംവിധായൻ രാകേഷാണ്. അല്ലു അരവിന്ദാണ് ഉർവശിവോ രാക്ഷസിവോ അവതരിപ്പിക്കുന്നത്. സ്വപ്ന സഞ്ചാരി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവൽ, ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. പിന്നീട് കൂടുതൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഈ നടി വേഷമിട്ടത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.