നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മാർജാര ഒരു കല്ല് വെച്ച നുണ. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് മോഹൻലാൽ ഈ ട്രൈലെർ റിലീസ് ചെയ്തത്. ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവരോടൊപ്പം അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയ ഒട്ടേറെ പ്രശസ്തരായ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് ജെറി സെെമൺ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
ജിസ്സൻ ജോർജ് ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സുനീഷ് വെെക്കം പ്രൊഡക്ഷൻ കൺട്രോളർ ആയി എത്തിയ ഈ ചിത്രത്തിന്റെ കലാ സംവിധാനം മനു പെരുന്ന ആണ്. റഹിം കൊടുങ്ങല്ലൂർ മേക് അപ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം ലേഖ മോഹൻ ആണ് ചെയ്തിരിക്കുന്നത്. ലിജോ പോൾ ആണ് ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു. റൺ രവി സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത് കൂൾ ജയന്ത് ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.