[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂപ്പർ കൂളായി ദളപതി വിജയ്‌യുടെ പുതിയ ലുക്ക്; ഏറ്റെടുത്തു സോഷ്യൽ മീഡിയ

ലോകമെമ്പാടും ആരാധകർ ഉള്ള തമിഴിലെ ഏറ്റവും വലിയ താരമാണ് ഇന്ന് ദളപതി വിജയ്. തന്റെ ഓരോ ചിത്രവും മഹാവിജയമാക്കി മാറ്റുന്ന ഈ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത് എന്നും പറയാം. വിജയ്‌യുടെ തൊട്ടു മുൻപത്തെ ചിത്രമായ ബിഗിൽ മുന്നൂറു കോടിയുടെ ആഗോള കളക്ഷൻ നേടിയെടുത്തു സൗത്ത് ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രത്തിൽ ആണ് വിജയ് അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഒരു കല്യാണ ചടങ്ങിൽ സൂപ്പർ കൂൾ ലുക്കിൽ എത്തിയ വിജയ്‌യുടെ പുതിയ ചിത്രങ്ങൾ ആണ്. വളരെ യുവത്വം തുളുമ്പുന്ന കിടിലൻ ലുക്കിൽ ആണ് വിജയ് തന്റെ ചിത്രത്തിന്റെ നിർമ്മാതാവിന്റെ കല്യാണ ചടങ്ങിൽ എത്തിയത്.

എപ്പോഴത്തേയും പോലെ തന്നെ വിജയ് എത്തിയതോടെ വിജയ് ആയി മാറി അവിടുത്തെ താരം. ഈ ലുക്ക് വൈറൽ ആയതോടെ ഇതേ ലുക്കിൽ തന്നെ ആവുമോ വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലും എത്തുക എന്നതാണ് ആരാധകർ ചോദിക്കുന്നത്. അടുത്ത ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ഉണ്ട്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ്, ഓഡിയോ റൈറ്റ്സ് എന്നിവ റെക്കോർഡ് തുകക്ക് ഷൂട്ടിംഗ് തീരുന്നതിനു മുൻപേ വിറ്റു പോയി കഴിഞ്ഞു. ഇതിന്റെ കേരളത്തിലെ വിതരണാവകാശത്തിനു വേണ്ടിയും വമ്പൻ മത്സരം ആണ് നടക്കുന്നത്. ഏതായാലും ദളപതി 64 മറ്റൊരു റെക്കോർഡ് ബ്ലോക്ക്ബസ്റ്റർ ആവും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.