[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെ; മെഗാ സ്റ്റാർ ചിത്രത്തിന് ആശംസകളുമായി മോഹൻലാൽ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം ഈ വരുന്ന ഡിസംബർ പന്ത്രണ്ടിന് നാല് ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോവുകയാണ്. വേൾഡ് വൈഡ് റിലീസ് ആയി എത്തുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും റിലീസും ആണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ മാമാങ്കം സംവിധാനം ചെയ്തത് എം പദ്മകുമാറും, രചിച്ചത് ശങ്കർ രാമകൃഷ്ണനും ആണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 55 കോടി രൂപയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മാമാങ്കത്തിന് എല്ലാവിധ വിജയാശംസകളുമായി എത്തിയിരിക്കുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.

തന്റെ ഫേസ്ബുക് പേജിലൂടെ ആണ് മാമാങ്കത്തിന് ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ വാക്കുകൾ പങ്കു വെച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്. മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..”. മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി നരേഷൻ ചെയ്യുന്നുണ്ട് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും അതിനു സ്ഥിതീകരണം ലഭിച്ചിരുന്നില്ല. ഏതായാലും ഇപ്പോൾ മമ്മൂട്ടി ചിത്രത്തിന് മോഹൻലാൽ നൽകിയ ഈ ആശംസ മലയാളത്തിലെ താര രാജാക്കന്മാർ തമ്മിലുള്ള സൗഹൃദം ഒരിക്കൽ കൂടി ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുകയാണ്.

ഉണ്ണി മുകുന്ദൻ, അനു സിതാര, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി. ഇടവേള ബാബു, സുനിൽ സുഗത, കവിയൂർ പൊന്നമ്മ, കനിഹ, ഇനിയ, ജയൻ ചേർത്തല തുടങ്ങി ഒരു വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനും എഡിറ്റ് ചെയ്തത് രാജ മുഹമ്മദും ആണ്. മനോജ് പിള്ള ആണ് ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.