[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാമാങ്കത്തിൽ താൻ പൂർണ്ണ സംതൃപ്തൻ എന്ന് സംവിധായകൻ; കണ്ടു തീർത്തത് ഒറ്റയിരിപ്പിനു

പ്രശസ്ത സംവിധായകൻ എം പദ്മകുമാർ ഒരുക്കിയ മാമാങ്കം എന്ന മമ്മൂട്ടി ചിത്രം ഈ വരുന്ന വ്യാഴാഴ്ച മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാത്രമല്ല സംവിധായകൻ എം പദ്മകുമാറിന്റെ കരിയറിലെയും ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ജോജു ജോർജ് ചിത്രത്തിന് ശേഷം ആണ് എം പദ്മകുമാർ മാമാങ്കത്തിലേക്കു എത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി നാല് ഭാഷകളിൽ ആയാണ് ഈ ചിത്രം ഡിസംബർ 12 നു റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ താൻ പൂർണ്ണ സംതൃപ്തൻ ആണെന്നും മുഴുവൻ ജോലികളും കഴിഞ്ഞു ചിത്രത്തിന്റെ ഫൈനൽ ഔട്ട്പുട്ട് താൻ കണ്ടു എന്നും പറയുകയാണ് എം പദ്മകുമാർ.

ഒറ്റയിരുപ്പിനാണ് താൻ ഈ ചിത്രം കണ്ടു തീർത്തത് എന്നും തീർച്ചയായും മാമാങ്കം ഒരു നല്ല സിനിമ ആയിരിക്കും എന്നും എം പദ്മകുമാർ പറയുന്നു. പക്ഷേ ഡിസംബര്‍ 12 ന് സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കണ്ടു നല്ല സിനിമയാണെന്ന് അവരിൽ നിന്ന് കേള്‍ക്കണം എന്നും എങ്കിൽ മാത്രമേ പൂര്‍ണ തൃപ്തിയുണ്ടാകൂ എന്നും അദ്ദേഹം പറയുന്നു. നല്ല സിനിമയാണെന്ന് പ്രേക്ഷകരാണ് പറയേണ്ടത് എന്നും എങ്കിലേ അത് പൂര്‍ണതയിലെത്തൂ എന്നും ഈ സംവിധായകൻ ദുബായിൽ നടന്ന മാമാങ്കം പ്രചാരണ പരിപാടിയിൽ പറഞ്ഞു. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം 55 കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുക്കിയത്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍ ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.