[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിനും ദുൽഖറിനും ടോവിനോക്കും ശേഷം ഇനി ആ നേട്ടം ഷെയിൻ നിഗമിന്

മലയാള സിനിമയുടെ മുൻനിരയിൽ ഉള്ള യുവ താരങ്ങൾ സ്വന്തമാക്കിയ നേട്ടം ഇന്ന് മുതൽ ഷെയിൻ നിഗമിനും സ്വന്തം. മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു വരുന്ന താരമായ ഷെയിൻ നിഗമിനാണ് മലയാളത്തിൽ നിന്ന് ഈ വർഷത്തെ ബിഹൈൻഡ് വുഡ്‌സ് ഗോൾഡ് മെഡൽ ലഭിക്കാൻ പോകുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ ചിത്രങ്ങളിലെ പ്രകടനം ആണ് ഈ യുവ താരത്തിനെ ഈ നേട്ടത്തിന് അര്ഹനാക്കിയിരിക്കുന്നതു എന്നാണ് സൂചന. ഇതിനു മുൻപ് മലയാളത്തിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ യുവ താരങ്ങൾ നിവിൻ പോളി, ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ ആണ്. 2015 ലും 2016 ലും ആണ് നിവിൻ പോളി ബിഹൈൻഡ് വുഡ്‌സ് അവാർഡ് നേടിയത്. 2015 ഇൽ പ്രേമം എന്ന ചിത്രത്തിലൂടെ പേഴ്സൺ ഓഫ് ദി ഇയർ എന്ന അവാർഡ് നേടിയ നിവിൻ അടുത്ത വർഷം തന്നെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബെസ്റ്റ് ആക്ടർ അവാർഡും നേടി.

ദുൽകർ സൽമാൻ ഈ അവാർഡ് നേടിയത് 2017 ഇൽ ആണ്. കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലെ പ്രകടനം ആണ് ദുൽഖറിന് ബെസ്റ്റ് പെർഫോർമർ കാറ്റഗറിയിൽ ബിഹൈൻഡ് വുഡ്‌സ് അവാർഡ് നേടിക്കൊടുത്തത്. 2018 ഇൽ ടോവിനോ തോമസും ബിഹൈൻഡ് വുഡ്‌സ് അവാർഡ് നേടി. മായാനദി, ഗോദ, ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് ആണ് ടോവിനോക്കു ലഭിച്ചത്. ഇപ്പോൾ ഈ നേട്ടം സ്വന്തമാക്കാൻ പോകുന്ന ഷെയിൻ നിഗം മലയാള സിനിമയുടെ യുവ താരനിരയിലെ തന്റെ സ്ഥാനം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുകയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.