മലയാളികളുടെയും സ്വന്തം മോഹൻലാൽ ആറ് മാസങ്ങൾക്ക് ശേഷം തന്റെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളി ഈ വർഷം മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്. പൂർണ്ണമായും മുംബൈയിൽ ചിത്രീകരിച്ച ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായി മോഹൻലാൽ എത്തുമ്പോൾ. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി നിരാളിക്കുണ്ട്. ബോളിവുഡിലെ വമ്പൻ ടെക്നീഷ്യന്മാരുൾപ്പെടെ അണിനിരന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ്. പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ പോസ്റ്ററുകളും സ്റ്റില്ലുകളുമെല്ലാം ആരാധകരെ ആവേശത്തിലാക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നത്. ഏറെ തരംഗമായ മോഷൻ പോസ്റ്റിനു ശേഷമാണ് ചിത്രത്തിന്റെ തകർപ്പൻ ടീസർ ഇന്ന് പുറത്തുവന്നത്.
മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ടീസർ പങ്കുവച്ചത്. ഇന്ന് പുറത്തിറങ്ങിയ ടീസർ ആരാധകർക്ക് ആവേശമായി മാറുമെന്ന് ഉറപ്പാണ്. ചിത്രത്തിന് മുൻപ് ലഭിച്ച പ്രേക്ഷക പ്രതീക്ഷ അപ്പാടെ നിലനിർത്തുന്നതും. ചിത്രത്തോടുള്ള പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതുമായ ടീസർ തന്നെയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. വി. എഫ്. എക്സ്, സി. ജി. ഐ വർക്കുകൾ വേണ്ടി ഏറ്റവുമധികം പണം ചിലവഴിച്ച ചിത്രമായി ഇതിനോടകം മാറിയ നീരാളി എന്തുതന്നെയായാലും പുത്തൻ അനുഭവം തീർക്കുമെന്ന് ടീസറിലൂടെ തന്നെ അടിവരയിട്ടു പറയുന്നു. ഒടിയൻ എന്ന ചിത്രത്തിനായി രൂപമാറ്റം നടത്തിയ മോഹൻലാലിനെ ആദ്യമായി ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണാനാകും. സന്തോഷ് ടി കുരുവിള നിർമ്മിച്ച ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.