[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ കണ്ണട വച്ചാൽ ഡ്രസ്സുകൾ ഒന്നും കാണില്ല; ഗേളിയുടേയും ശ്രീകുമാറിന്റെയും രസകരമായ ഓർമ്മകളുണർത്തി നീരാളി ടീസർ.

മലയാളികളുടെ പഴയകാല സിനിമ ഓർമ്മകളെ ഉണർത്തുന്ന കാഴ്ചകളുമാണ് നീരാളിയെത്തിയത്. അജോയ് വർമ്മ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം നീരാളി ആരാധകർ ഈ വർഷം ഏറ്റവുമധികം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയ താരം നദിയാ മൊയ്‌തുവാണ്. ഒരു കാലത്ത് മലയാളസിനിമയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളായ നദിയാ മൊയ്തു, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറിയത്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ചിത്രത്തിലെ നായകനായ ശ്രീകുമാറായി എത്തിയത് മോഹൻലാലായിരുന്നു ഇരുവരുടേയും കോമ്പിനേഷൻ രംഗങ്ങൾ എവർഗ്രീനായാണ് മലയാള സിനിമയുടെ ചരിത്രത്തിൽ നിലനിൽക്കുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പഴയ ഊർജത്തോടെ വീണ്ടും കാണാനാകുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ.

എന്തുതന്നെയായാലും ആരാധകരുടെ പ്രതീക്ഷ വിഫലമായില്ല എന്ന് വേണം പറയാൻ. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ‘ ആയിരം കണ്ണുമായി കാത്തിരുന്ന് നിന്നെ ഞാൻ ‘ എന്ന ഗാനവും ഇന്ന് പുറത്തിറങ്ങിയ ടീസറിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ ഏറ്റവും രസകരമായ കൂളിംഗ് ഗ്ലാസ് രംഗവും ഒരിക്കൽക്കൂടി ടീസറിലൂടെ പ്രേക്ഷകർക്ക് കാണാനായി. വർഷങ്ങൾക്കു മുൻപ് ഇരുവരും ഒന്നിച്ചപ്പോൾ ലഭിച്ചത് ഒരു എവർഗ്രീൻ ഹിറ്റായിരുന്നു ഇത്തവണയും ആ വിജയം ആവർത്തിക്കും എന്ന് തന്നെയാണ് ടീസർ നൽകുന്ന പ്രതീക്ഷ. ചിത്രം ഈദ് റിലീസായി ജൂൺ 14ന് തിയറ്ററുകളിലെത്തും.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

10 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.