[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സാഹസികത നിറഞ്ഞ നീരാളിയുടെ തകർപ്പൻ ടീസർ.. ആരാധകർ പ്രതീക്ഷയിൽ

മലയാളികളുടെയും സ്വന്തം മോഹൻലാൽ ആറ് മാസങ്ങൾക്ക് ശേഷം തന്റെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളി ഈ വർഷം മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്. പൂർണ്ണമായും മുംബൈയിൽ ചിത്രീകരിച്ച ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായി മോഹൻലാൽ എത്തുമ്പോൾ. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി നിരാളിക്കുണ്ട്. ബോളിവുഡിലെ വമ്പൻ ടെക്നീഷ്യന്മാരുൾപ്പെടെ അണിനിരന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ്. പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ പോസ്റ്ററുകളും സ്റ്റില്ലുകളുമെല്ലാം ആരാധകരെ ആവേശത്തിലാക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നത്. ഏറെ തരംഗമായ മോഷൻ പോസ്റ്റിനു ശേഷമാണ് ചിത്രത്തിന്റെ തകർപ്പൻ ടീസർ ഇന്ന് പുറത്തുവന്നത്.

മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ടീസർ പങ്കുവച്ചത്. ഇന്ന് പുറത്തിറങ്ങിയ ടീസർ ആരാധകർക്ക് ആവേശമായി മാറുമെന്ന് ഉറപ്പാണ്. ചിത്രത്തിന് മുൻപ് ലഭിച്ച പ്രേക്ഷക പ്രതീക്ഷ അപ്പാടെ നിലനിർത്തുന്നതും. ചിത്രത്തോടുള്ള പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതുമായ ടീസർ തന്നെയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. വി. എഫ്. എക്സ്, സി. ജി. ഐ വർക്കുകൾ വേണ്ടി ഏറ്റവുമധികം പണം ചിലവഴിച്ച ചിത്രമായി ഇതിനോടകം മാറിയ നീരാളി എന്തുതന്നെയായാലും പുത്തൻ അനുഭവം തീർക്കുമെന്ന് ടീസറിലൂടെ തന്നെ അടിവരയിട്ടു പറയുന്നു. ഒടിയൻ എന്ന ചിത്രത്തിനായി രൂപമാറ്റം നടത്തിയ മോഹൻലാലിനെ ആദ്യമായി ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണാനാകും. സന്തോഷ് ടി കുരുവിള നിർമ്മിച്ച ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

10 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.