[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രിയതാരത്തെ കണ്ട സാന്തോഷത്തിൽ ആന്റണി വർഗ്ഗീസ്; മോഹൻലാൽ ആന്റണി വർഗ്ഗീസ് ചിത്രം കാണാം..

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്കു പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വർഗീസ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആന്റണി വർഗ്ഗീസ് ചിത്രത്തിലെ വിൻസെന്റ് പെപ്പെ എന്ന കഥാപാത്രത്തെ മനോഹരമാക്കി മാറ്റി. ചിത്രം വിജയമായത്തിനൊപ്പം കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയം കൊയ്ത ആന്റണി വർഗീസ് തന്റെ നായകസ്ഥാനം മലയാളത്തിൽ ഉറപ്പിക്കുകയായിരുന്നു. ചിത്രം തിയേറ്ററുകളിൽ വൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ആന്റണി വർഗ്ഗീസ് പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം നടനവിസ്മയം മോഹൻലാലുമൊത്ത് പങ്കുവച്ച ചിത്രമാണ് ഇതിനോടകം വലിയ ചർച്ചയായി മാറിയിരിക്കുന്നത്. മഴവിൽ മനോരമയുടെ ഒപ്പം ചേർന്നു അമ്മ സംഘടന നടത്തുന്ന സ്റ്റേജ് ഷോയായ അമ്മ മഴവില്ലിന്റെ ഭാഗമായുള്ള റിഹേഴ്‌സൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിഹേഴ്സൽ വീഡിയോയിൽ ഒരു തകർപ്പൻ നൃത്തവുമായി എത്തിയ മോഹൻലാൽ ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. മോഹൻലാലിനൊപ്പം ഒരു ചിത്രമെടുക്കുവാനായി യുവതാരങ്ങളെല്ലാം മത്സരിക്കുകയായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനും കൂടിയായ ആന്റണി വർഗ്ഗീസ് മോഹൻലാലിനൊപ്പം ചിത്രം എടുക്കുകയും അത് പങ്കു വയ്ക്കുകയുണ്ടായി. ഇതിനുമുൻപ് ആന്റണി വർഗ്ഗീസ് നായകനായ ചിത്രം സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൻറെ വിജയം മോഹൻലാലുമായി ആന്റണി പങ്കുവച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി നടത്തിയ പരിപാടിയിൽ വച്ചാണ് ആന്റണി വർഗ്ഗീസ് മോഹൻലാലിനൊപ്പം വേദി പങ്കിട്ടതും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതും.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

10 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.