മലയാള സിനിമയിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ പ്രതിനായകനായിയെത്തിയ താരം ഇപ്പോൾ മലയാള സിനിമയുടെ താരരാജാവായി നിലകൊള്ളകയാണ്. മോഹൻലാൽ നായകനായി 2013 ൽ ഇന്ഡസ്‌ട്രി ഹിറ്റ് അടിച്ച ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം. ഒരുപാട് നിരൂപ പ്രശംസ നേടിയ ചിത്രം ചെറിയ ബഡ്ജറ്റിൽ വമ്പൻ കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് അണിയറ പ്രവർത്തകർ അന്നൗൻസ് ചെയ്‌തത്. ലോക്ക് ഡൗൺ സമയത്താണ് ജീത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥാ എഴുതി പൂർത്തിയാക്കിരുന്നത്.
ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 21 ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ചിത്രീകരണം 20 മത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദൃശ്യം 2 ലൊക്കേഷനിലേക്ക് മോഹൻലാൽ കടന്നു വരുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വെള്ള ഷർട്ടും കറുത്ത പാന്റുമായി വളരെ സിംപളായി കടന്നു വരുന്ന മോഹൻലാലിന്റെ വിഡിയോ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ്. ദൃശ്യം ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി താടി ലുക്കിലാണ് രണ്ടാം ഭാഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ദൃശ്യത്തിൽ അഭിനയിച്ച ഭൂരിഭാഗം ആളുകളും രണ്ടാം ഭാഗത്തിൽ ഉണ്ടാവുമെന്നും ഒരുപാട് പുതിയ താരങ്ങളും അഭിമായിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. മീന തന്നെയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. അതിവേഗത്തിൽ നീങ്ങുന്ന ഷൂട്ടിംഗ് വൈകാതെ തന്നെ പൂർത്തിയാക്കും. തൊടുപുഴയിലാണ് ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിർമ്മിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.