മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013 ൽ മലയാളത്തിൽ ഇന്ഡസ്‌ട്രി ഹിറ്റ് സ്വന്തമാക്കിയ ചിത്രമാണ് ദൃശ്യം. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധായകൻ ജീത്തു ജോസഫ് പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗൺ സമയത്ത് അദ്ദേഹം തിരക്കഥാ അതിവേഗത്തിൽ എഴുതി പൂർത്തിയാക്കുകയായിരുന്നു. സെപ്റ്റംബർ 21 ന് ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചിരുന്നു. ആയുർവേദ സുഖചികിത്സയ്ക്ക് ശേഷം മോഹൻലാൽ ടീമിൽ ജോയിൻ ചെയ്യുകയുമുണ്ടായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 20 മത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മോഹൻലാലിന്റെ പുതിയ സ്റ്റില്ലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വൈറ്റ് ടി- ഷർട്ടിലുള്ള മോഹൻലാലിന്റെ പുതിയ സ്റ്റിലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിൽ ചെറുപ്പക്കാരനായാണ് താരത്തെ തോന്നുന്നത്. ദൃശ്യം 2 ലൊക്കേഷൻ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുകയാണ്. മോഹൻലാൽ ലൊക്കേഷനിലേക്ക് കാറിൽ നിന്ന് ഇറങ്ങിയ വരുന്ന രംഗം ക്യാമറയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങൾ വഴി പുറത്തും വിടുകയായിരുന്നു. ഇന്നത്തെ ദിവസം സോഷ്യൽ മീഡിയയിൽ ജോർജ്കുട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. സിനിമ പ്രേമികളും ആരാധകരും ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മീനയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിലെ ഒരുപാട് താരങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാവും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗം പൂർത്തിയാക്കിയ ശേഷം റാം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്തിരുന്ന റാം പാതി വഴിയിലാണ് ഇപ്പോൾ നിൽക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.