[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൊറോട്ട തീർന്നു പോയതിലുള്ള വിഷമം മനസ്സിലാവൂടാ; നിവിൻ പോളിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പഴയ കാല ചിത്രം പങ്ക് വെച്ച് സിജു വിൽസൺ..

മലയാള സിനിമയിലെ മുൻനിര യുവനടന്മാരിൽ ഒരാളാണ് നിവിൻ പോളി. 2010 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. 2012 ൽ വിനീത് തന്നെ വീണ്ടും സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രമാണ് നിവിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. 1983, നേരം, പ്രേമം, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. യുവതാരം നിവിൻ പോളിയുടെ പിറന്നാളാണ് ഇന്ന്. ഒരുപാട് പ്രമുഖ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റുകൾ രേഖപ്പെടുത്തുകയുണ്ടായി. നിവിൻ പോളിയുടെ സുഹൃത്തും നടനുമായ സിജു വിൽസന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഇരുവരുടെയും പഴയ കാല ചിത്രം പങ്കുവെച്ചാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പൊറോട്ട തീർന്ന് പോയതിലുള്ള വിഷമമം തനിക്ക് മനസ്സിലാവും എന്ന് പറഞ്ഞുകൊണ്ട് വളരെ രസകരമായ ക്യാപ്‌ഷനാണ് സിജു വിൽസൺ ചിത്രത്തിന് നൽകിയിരിക്കുന്നത്. പഴയ നല്ല ഓർമകൾ ഓർത്തുപോകുന്നു എന്നും 2001 ലെ ചിത്രം ആണെന്നും പോസ്റ്റിൽ താരം രേഖപ്പെടുത്തിയിട്ടുണ്ട്. നിവിൻ പോളിയും സിജു വിൽസനും ചെറുപ്പം മുതൽ അടുത്തറിയുന്ന സുഹൃത്തുക്കളാണ്. ആലുവയിലാണ് ഇരുതാരങ്ങളും താമസിക്കുന്നത്. മലർവാടി ആർട്‌സ് ക്ലബ്, നേരം, പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഇടവേള, തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ഇന്ന് മുതൽ, വരയൻ തുടങ്ങിയ ചിത്രങ്ങളാണ് സിജു വിൽസന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. പടവെട്ട്, ബിസ്മി സ്‌പെഷ്യൽ, ഗാംഗ്സ്റ്റർ ഓഫ് മുണ്ടൻമല തുടങ്ങിയ ചിത്രങ്ങളാണ് നിവിൻ പോളിയുടെ വരാനിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.