[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഉടൻ; ആരായിരിക്കും ഇത്തവണ മികച്ച നടൻ ?

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്താറുള്ള പുരസ്‌കാര പ്രഖ്യാപനം കൊറോണയുടെ കടന്ന് വരവ് മൂലം ഏറെ നീട്ടിവെക്കുകയാണ്. 51 മത്തെ കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഒരുപാട് നല്ല ചിത്രങ്ങൾക്കും പകരം വെക്കാൻ സാധിക്കാത്ത പ്രകടങ്ങൾക്കും മലയാളികൾ സാക്ഷ്യംവഹിച്ചിരിന്നു. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അവസാന റൗണ്ടിൽ 119 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണൻ, നടി ജോമോൾ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

മികച്ച നടനുള്ള പുരസ്കാരം ലഭിക്കുവാൻ ഒരുപാട് താരങ്ങൾക്ക് ഇത്തവണ സാധ്യതയുണ്ടന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്തിരുന്ന മൂത്തോൻ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ പ്രകടനത്തിനാണ് ഏറെ സാധ്യത കൽപ്പിക്കുന്നതെന്നും സൂചനയുണ്ട്. ഒരുപാട് ഫിലിം ഫെസ്റ്റിവലിൽ നിവിൻ പോളിയുടെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരങ്ങൾ തേടിയെത്തിയിരുന്നു. മോഹൻലാലിന്റെ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് ചിത്രങ്ങളാണ് മികച്ച നടനുള്ള വിഭാഗത്തിൽ പരിഗണിച്ചിരിക്കുന്നത്. മരക്കാറിന്റെ സെന്സറിങ് നേരത്തെ കഴിഞ്ഞതുകൊണ്ടാണ് ഈ വർഷത്തെ അവാർഡ് പ്രഖ്യാപനത്തിൽ പരിഗണിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് തേടിയെത്താൻ സാധ്യതയുണ്ട്. മമ്മൂട്ടിയുടെ ഉണ്ടയും, മാമാങ്കവും അവസാന റൗണ്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ കെട്ട്യോളാണ് എന്‍റെ മാലാഖ, വൈറസ് എന്നീ ചിത്രങ്ങളും പരിഗണയിലുണ്ട്. ഒക്ടോബർ 14 ന് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നടത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.