കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ തന്റെ ഒരു വമ്പൻ പ്രോജെക്റ്റിനായുള്ള ഒരുക്കത്തിലാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ- മോഹൻലാൽ ടീം ഒന്നിക്കുന്ന ഒരു വമ്പൻ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമ ആണെന്നും ഇതിൽ ബോക്സിങ് കോച്ച് ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നുമാണ് വാർത്തകൾ വന്നത്. അതിനു വേണ്ടി ഏകദേശം ഒൻപതു മാസത്തോളമായി ബോക്സിങ് പരിശീലനത്തിലുമാണ് മോഹൻലാൽ. തിരുവനന്തപുരം സ്വേദേശി പ്രേം നാഥ് ആണ് മോഹൻലാലിന്റെ ബോക്സിങ് പരിശീലകൻ. ഇതിനോടകം തന്നെ മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒട്ടേറെ തവണ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പുതിയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ എത്തി സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു.
ബോക്സിങ് ചുവടുകളുമായി കളം നിറയുന്ന മോഹൻലാലിനെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ ചിത്രത്തിന് മുൻപ് മോഹൻലാൽ- പ്രിയദർശൻ ടീം ഒരിക്കൽ കൂടി ഒന്നിക്കും. എം ടി വാസുദേവൻ നായർ രചിച്ച ഓളവും തീരവും എന്ന ചിത്രത്തിന് വേണ്ടിയാണു ഇവർ ഒന്നിക്കുക. നെറ്റ്ഫ്ലിക്സിന് വേണ്ടിയുള്ള ആന്തോളജി ചിത്രത്തിന്റെ ഭാഗമായി ആണ് ഈ ചിത്രം ഒരുക്കുക. പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി, ജീത്തു ജോസഫ് ഒരുക്കിയ ട്വൽത് മാൻ, ഷാജി കൈലാസ് ഒരുക്കിയ എലോൺ, വൈശാഖ് ചിത്രം, ജീത്തു ജോസഫ് ചിത്രം റാം, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്നിവയാണ് ഇനി വരുന്ന മോഹൻലാൽ ചിത്രങ്ങൾ.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.