[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മരക്കാർ ഒടിടി റിലീസിനെ കുറിച്ച് പ്രതികരിച്ചു ദുൽഖർ സൽമാൻ…!

മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്തു ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയിരുന്നു. നൂറു കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ ഒടിടി റിലീസിലേക്കു പോവുകയാണ്. കേരളത്തിലെ തീയേറ്റർ സംഘടനയായ ഫിയോകിന്റെ പിടിവാശിയും പെരുമാറ്റവുമാണ് അതിനു കാരണമായത് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, കേരളാ ഫിലിം ചേംബർ, എക്സിബിറ്റേഴ്സ് ഫെഡറേഷൻ എന്നിവർ ആരോപിക്കുന്നു. ഏതായാലും ഈ വിഷയത്തിൽ നടൻ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകൾ തുറന്നു കഴിഞ്ഞു റിലീസ് ചെയ്യാൻ പോകുന്ന വലിയ മലയാള ചിത്രമാണ് ദുൽഖർ നിർമ്മിച്ച് നായകനായി അഭിനയിച്ച കുറുപ്പ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയെത്തുന്ന ഈ ചിത്രവും മുപ്പതോളം കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയത്. ഈ ചിത്രവും ഒടിടി റിലീസ് ചെയ്യുന്ന കാര്യം ആലോചിച്ചെങ്കിലും ഒരു റിസ്ക് എടുക്കാൻ തയ്യാറായി കൊണ്ടാണ് തീയേറ്റർ റിലീസ് തീരുമാനിച്ചത് എന്ന് ദുൽഖർ പറയുന്നു.

മരക്കാർ എന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആയതു കൊണ്ട് തന്നെ അവർക്കു അത്രയും റിസ്ക് എടുക്കാൻ പറ്റില്ലായിരിക്കും എന്നും ദുൽഖർ സൂചിപ്പിക്കുന്നു. മരക്കാർ ഉൾപ്പെടെയുള്ള എല്ലാ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും രണ്ടു വർഷം മുൻപേ ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞു ഇരിക്കുന്നവ ആണെന്നും അത് കൊണ്ട് തന്നെ അതിന്റെ പുറകിലുള്ളവർ സാമ്പത്തികമായി അനുഭവിക്കുന്ന സമ്മർദവും അവരുടെ സാഹചര്യവും മനസിലാക്കാൻ സാധിക്കുമെന്നും ദുൽഖർ പറയുന്നു. എല്ലാവരും പണം തന്നെയാണ് മുടക്കിയത് എന്നും അത് എങ്ങനെ തിരിച്ചു കിട്ടണം എന്നത് അവരുടെ സ്വന്തം തീരുമാനം ആണെന്നും ദുൽഖർ വിശദീകരിച്ചു. തങ്ങൾ ഒരു റിസ്ക് എടുക്കാൻ തയ്യാറാവുകയാണ് എന്നും അതിന്റെ ഫലം അനുകൂലമായി സംഭവിക്കുമെന്നാണ് പ്രതീക്ഷ എന്നും ദുൽഖർ കൂട്ടിച്ചേർത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.