ഇപ്പോൾ നിലവിലെ മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രമാണ് പുലി മുരുകൻ. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം ആദ്യമായി നൂറു കോടി ക്ലബ്ബിൽ എത്തിയ മലയാള ചിത്രമാണ്. ഇപ്പോഴിതാ അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങു നടത്തി ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈശാഖ് പുറത്തു വിട്ടു. മോൻസ്റ്റർ എന്നാണ് ഈ ചിത്രത്തിന് നല്കിയിരിക്കുന്ന പേര്. ലക്കി സിങ് എന്ന പേരിൽ പഞ്ചാബി ലുക്കിലാണ് മോഹൻലാൽ ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് പോസ്റ്റർ തരുന്നത്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് മോൻസ്റ്റർ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ആണു. സ്റ്റണ്ട് സിൽവ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഈ ചിത്രം ഒറ്റിറ്റി റിലീസ് ആയിരിക്കും എന്നാണ് സൂചന. സംഘടനാ പ്രശ്നങ്ങൾ അവസാനിച്ചാൽ ഒറ്റിറ്റിക്ക് ഒപ്പം തന്നെ ചിത്രം തീയേറ്ററിൽ എത്താനുള്ള സാധ്യതയും ഉണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒറ്റിറ്റി റിലീസ് തീരുമാനിച്ചതോടെ മോഹൻലാൽ നായകനായി ഇനി തീയേറ്ററിൽ എത്തുക ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ടീമിന്റെ ആറാട്ട് ആയിരിക്കും. ഫെബ്രുവരി പത്തിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.