Lucifer Malayalam Movie Official Teaser
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. മെഗാ സ്റ്റാർ മമ്മൂട്ടി ആണ് ഈ മോഹൻലാൽ ചിത്രത്തിന്റെ ടീസർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തത്. മോഹൻലാലിന്റെ കിടിലൻ ഡയലോഗോട് കൂടിയ ഒരു ചെറിയ ടീസർ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുകയാണ് ഈ ടീസർ. ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ, ചെയ്യാൻ പോകുന്ന പാപങ്ങൾക്കു പറ്റില്ലല്ലോ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഡയലോഗ് ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. അടുത്ത വർഷം മാർച്ച് മാസത്തിൽ ആണ് ലൂസിഫർ റിലീസ് ചെയ്യുക. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. മോഹൻലാൽ ഈ ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കി കഴിഞ്ഞു. ഇന്ദ്രജിത്, ടോവിനോ, വിവേക് ഒബ്‌റോയ്, ഫാസിൽ, കലാഭവൻ ഷാജോൺ, ബാല, സച്ചിൻ ഖഡെക്കാർ, ജോണ് വിജയ്, നൈല ഉഷ, സാനിയ, നന്ദു, സാനിയ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സുജിത് വാസുദേവ് ആണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.