Petta Official Teaser
ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന പേട്ട എന്ന കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് എത്തി. ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയാണ് ഇന്ന് ഈ ടീസർ റിലീസ് ചെയ്തത്. പുറത്തു വന്ന നിമിഷം മുതൽ പേട്ട ടീസർ സോഷ്യൽ മീഡിയയയെ ഇളക്കി മറിക്കുകയാണ് എന്ന് തന്നെ പറയാം. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. കാർത്തിക് സുബ്ബരാജ് തന്നെ രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. കിടിലൻ ലുക്കിൽ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ വിന്റേജ് രജനികാന്തിനെ നമ്മുക്ക് ഈ സിനിമയിൽ കാണാൻ കഴിയും.
വിജയ് സേതുപതി, നവാസുദ്ധീൻ സിദ്ദിഖി തുടങ്ങി വലിയ താരങ്ങൾ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയതും ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പിസ, ജിഗർത്തണ്ട. ഇരൈവി, മെർക്കുറി എന്നിവക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് പേട്ട. ജനുവരി റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് തിരുവും എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ആണ്. ബോബി സിംഹ, സിമ്രാൻ, തൃഷ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.