[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ ദുൽഖർ സൽമാൻ

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യാൻ പോവുകയാണ്. യുവ താരം ദുൽഖർ സൽമാൻ ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്  ഈ ടീസർ റിലീസ് ചെയ്യുക. ഇന്ന് രാവിലെ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ റ്റീസർ മമ്മൂട്ടി റിലീസ് ചെയ്തതിനു പിന്നാലെയാണ് പ്രണവ് മോഹൻലാലിന്റെ ചിത്രത്തിന്റെ ടീസർ ദുൽകർ സൽമാൻ റിലീസ് ചെയ്യാൻ പോകുന്നത് എന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ താര രാജാക്കന്മാരെ പോലെ അവരുടെ മക്കൾ തമ്മിലുള്ള സൗഹൃദവും പ്രേക്ഷകർ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് നോക്കി കാണുന്നത്. അരുൺ ഗോപി രചിച്ചു സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്.

ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ഈ വർഷമാണ് പ്രണവ് നായകനായി അരങ്ങേറിയത്. ഇപ്പോൾ പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു പ്രണവ്. ഈ ചിത്രത്തിൽ ഒരു കാമിയോ ആണ് പ്രണവ് ചെയ്യുക. ഐ വി ശശിയുടെ മകൻ അനി ഐ വി ശശി ഒരുക്കുന്ന ചിത്രത്തിലാണ് പ്രണവ് ഇനി നായകനായി അഭിനയിക്കാൻ പോകുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം അടുത്ത വർഷം ജനുവരി അവസാനം റിലീസ് ചെയ്യും. പുതുമുഖം റേച്ചൽ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രണവിന്റെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ മുഴുവൻ ട്രെൻഡ് ആയി മാറിയിരുന്നു. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.