[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മെഗാസ്റ്റാറിന് നന്ദി പറഞ്ഞു മോഹൻലാലും പൃഥ്വിരാജും ; ലൂസിഫർ ടീസർ മെഗാ മാസ്സ് ഹിറ്റ്…!

മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായ ലൂസിഫറിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ മമ്മൂട്ടി ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തത്. തങ്ങളുടെ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതിനു ഇപ്പോൾ മോഹൻലാലും പൃഥ്വിയും മമ്മൂട്ടിയോട് നന്ദി പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ലൂസിഫർ ടീസറിന് താഴെ ആണ് ഇവർ നന്ദി പറഞ്ഞു കമന്റ് ഇട്ടിരിക്കുന്നത്. റീലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ലൂസിഫർ ടീസർ സോഷ്യൽ മീഡിയയിൽ മെഗാ മാസ്സ് ഹിറ്റായി മാറി കഴിഞ്ഞു. ടീസറിലെ മോഹൻലാലിൻറെ ഡയലോഗും ലുക്കും എല്ലാം വൈറൽ ആയി കഴിഞ്ഞു എന്ന് തന്നെ പറയാം.

മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ദീപക്  ദേവ് ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതവും സുജിത് വാസുദേവിന്റെ ഗംഭീര ഫ്രേമുകളും ഈ ടീസറിനെ കിടിലനാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ  ഒരു നിർണ്ണായക വേഷം ചെയ്യുന്ന സംവിധായകൻ ഫാസിലിന്റെ ഡയലോഗും ടീസറിൽ കേൾക്കാം. അടുത്ത വർഷം മാർച്ച് 28 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മഞ്ജു വാര്യർ, ഇന്ദ്രജിത്, ടോവിനോ, വിവേക് ഒബ്‌റോയ്, കലാഭവൻ ഷാജോൺ, നൈല ഉഷ, സാനിയ, ബാല, നന്ദു, സച്ചിൻ കടേക്കർ, ജോൺ വിജയ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.