ജനപ്രിയൻ, ഹാപ്പി ജേർണി, റോമൻസ്, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരൻ എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ബോബൻ സാമുവൽ രചിച്ചു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അൽ മല്ലു. നമിതാ പ്രമോദ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഉടൻ തന്നെ റിലീസിന് എത്തും. ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. പ്രവാസിയായ ഒരു മലയാളി പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത കാര്യങ്ങൾ വളരെ ആവേശകരമായും രസകരമായും അവതരിപ്പിക്കുന്ന ചിത്രമാണ് ഇതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
മേടമാസ എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജോസഫിലെ ഗാനങ്ങൾക്ക് ഈണം നൽകി പ്രേക്ഷകരുടെ പ്രിയങ്കരൻ ആയി മാറിയ രഞ്ജിൻ രാജ് ആണ്. ബി കെ ഹരിനാരായണൻ വരികൾ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പുതു തലമുറയിലെ സൂപ്പർ ഹിറ്റ് ഗായകരായ ഹരിശങ്കറും ശ്വേതാ മോഹനും ചേർന്നാണ്. മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. വിവേക് മേനോൻ ദൃശ്യങ്ങൾ ഒരുക്കിയ അൽ മല്ലു എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് ആണ്. മിയ,സിദ്ധിഖ്, ലാൽ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവർ ആണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.