തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തിയ പുതിയ ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തു വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ആന്ധ്രയിൽ മാത്രമല്ല, വിദേശ മാർക്കറ്റിലും വമ്പൻ കളക്ഷൻ ആണ് ഈ ചിത്രം നേടിയെടുക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ന്യൂസിലാൻഡിൽ ഈ അല്ലു അർജുൻ ചിത്രം തകർത്തത് എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ന്റെ കളക്ഷൻ റെക്കോർഡ് ആണെന്നാണ്. ന്യൂസിലൻഡിലെ വെറും മൂന്നു ലൊക്കേഷനുകളിൽ നിന്ന് 34,625 ഡോളർ ആണ് ഈ ചിത്രം പ്രീമിയർ കളക്ഷൻ ആയി നേടിയത്. അഞ്ചു ഷോകളിൽ നിന്നാണ് ഈ ചിത്രം ആ കളക്ഷൻ നേടിയത്.
എന്നാൽ 21,290 ഡോളേഴ്‌സ് മാത്രം ആയിരുന്നു ബാഹുബലി 2 നു ന്യൂസിലണ്ടിൽ നിന്ന് ലഭിച്ച പ്രീമിയർ കളക്ഷൻ. ഓസ്‌ട്രേലിയായിൽ നടന്ന പ്രീമിയറിൽ നിന്ന് നോൺ- ബാഹുബലി റെക്കോർഡ് സൃഷ്ടിക്കാനും ഈ അല്ലു അർജുൻ ചിത്രത്തിന് സാധിച്ചു. 557,825 ഡോളേഴ്‌സ് ആണ് അമേരിക്കയിൽ നടന്ന പ്രീമിയറിൽ നിന്ന് ഈ ചിത്രം നേടിയത്. 151 ലൊക്കേഷനിൽ ആണ് അമേരിക്കയിൽ ഈ ചിത്രം എത്തിയത്. 185 ലൊക്കേഷനുകളിൽ ആയാണ് വിദേശത്തു ഈ ചിത്രത്തിന്റെ പ്രീമിയറുകൾ നടന്നത്. സിംഗപ്പൂരിലെ അല്ലു അർജുന്റെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രമായും ഇത് മാറി. അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്ന് ഗീത ആർട്സ്, ഹാരിക ആൻഡ് ഹസീൻ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ജയറാം, ഗോവിന്ദ് പദ്മസൂര്യ, സമുദ്രക്കനി, തബു, സച്ചിൻ കെദേഖർ, നവദീപ്, സുശാന്ത്, രോഹിണി, സുനിൽ, ഹർഷവർധൻ, രാജേന്ദ്ര പ്രസാദ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.